തുടര്‍ക്കഥയാകുന്ന വാണിജ്യ കപ്പല്‍ ആക്രമണങ്ങള്‍; പ്രതിരോധസംവിധാനം ശക്തമാക്കി ഇന്ത്യന്‍ നാവികസേന

തുടര്‍ക്കഥയാകുന്ന വാണിജ്യ കപ്പല്‍ ആക്രമണങ്ങള്‍; പ്രതിരോധസംവിധാനം ശക്തമാക്കി ഇന്ത്യന്‍ നാവികസേന

നിരീക്ഷണത്തിനായി പി-81 ലോങ് റേഞ്ച് പട്രോളിങ് വിമാനവും ഐന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുളളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു

അറബിക്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കണക്കിലെടുത്ത് പ്രതിരോധസംവിധാനം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. നിരീക്ഷണത്തിനായി പി-81 ലോങ് റേഞ്ച് പട്രോളിങ് വിമാനവും ഐന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുളളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു വണ്‍-വേ ആക്രമണ ഡ്രോണ്‍ എംവി ചെം പ്ലൂട്ടോയെ ഇടിച്ചതായി പെന്റഗണ്‍ വക്താവ് ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ ഈ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ഹൂതികളുടെ പ്രവര്‍ത്തനങ്ങളുമായി ഇറാന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അലി ബഘേരി ഇറാന്‍ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കിയിരുന്നു.

കെമിക്കല്‍ ടാങ്കര്‍ എംവി കെം പ്ലൂട്ടോയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഡ്രോണ്‍ ഇടിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്ഭവവും അതിന് ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ അളവും കൂടുതല്‍ ഫോറന്‍സിക്, സാങ്കേതിക പരിശോധനയ്ക്ക് ശേഷം അറിയാനാകുമെന്ന് ഇന്ത്യന്‍ നാവികസേന തിങ്കളാഴ്ച നടത്തിയ വിശകലനത്തില്‍ പറയുന്നു.

തുടര്‍ക്കഥയാകുന്ന വാണിജ്യ കപ്പല്‍ ആക്രമണങ്ങള്‍; പ്രതിരോധസംവിധാനം ശക്തമാക്കി ഇന്ത്യന്‍ നാവികസേന
'ലക്ഷ്യം ഗാസയിലെ ഇസ്രയേല്‍ ക്രൂരതകളില്‍ നിന്ന് ശ്രദ്ധതിരിക്കല്‍'; കപ്പല്‍ ആക്രമണത്തില്‍ അമേരിക്കൻ വാദം തള്ളി ഇറാൻ

ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് ദിവസത്തിന് ശേഷം മുംബൈ തുറമുഖത്ത് എത്തിയ കപ്പല്‍ നേവിയുടെ സ്ഫോടകവസ്തു നിര്‍മാര്‍ജന സംഘം വിശദമായി പരിശോധിച്ചു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടയില്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ വിവിധ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിടുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ശനിയാഴ്ച എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നത്. 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാമീസ് ജീവനക്കാരനുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത്. ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്.

അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, നാവികസേന കപ്പല്‍ ഐസിജിഎസ് വിക്രം എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തെത്തി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചശേഷം കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. ആക്രമണത്തിന്റെ രീതിയും കപ്പലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളും ഡ്രോണ്‍ ആക്രമണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഒരു നാവികസേന വക്താവ് പറഞ്ഞു. എന്നിരുന്നാലും, ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ തരവും അളവും ഉള്‍പ്പെടെ ആക്രമണത്തിന്റെ വെക്റ്റര്‍ സ്ഥാപിക്കാന്‍ കൂടുതല്‍ ഫോറന്‍സിക് സാങ്കേതിക വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ക്കഥയാകുന്ന വാണിജ്യ കപ്പല്‍ ആക്രമണങ്ങള്‍; പ്രതിരോധസംവിധാനം ശക്തമാക്കി ഇന്ത്യന്‍ നാവികസേന
ഇന്ത്യന്‍ തീരത്ത് കപ്പലിനെ ആക്രമിച്ചതാര്?; ഇറാനെന്ന് അമേരിക്ക, ഹൂതികള്‍ ചെയ്തതെന്ന് മറുപടി

കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു.

മെഡിറ്ററേനിയന്‍ കടലിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in