സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ

സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ

മൗറീഷ്യസിനും സിംഗപ്പൂരിനും ശേഷം കള്ളപ്പണത്തിന്റെ കേന്ദ്രമായി സൈപ്രസ്

ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുകുന്നത് വിദേശനിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കുന്ന രാജ്യങ്ങളിലൂടെയാണ്. അതിൽ നേരത്തെ തന്നെ നിഗൂഢമായി നിൽക്കുന്ന രാജ്യമാണ് സൈപ്രസ്. 2014ൽ തന്നെ ഇന്ത്യയിലേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങൾ നല്‍കാന്‍ തയാറാകാത്തതിന്റെ പേരില്‍ ഇന്ത്യ സൈപ്രസിനെതിരെ നടപടി സ്വീകരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ പിന്നീട് സൈപ്രസ് വഴി മൂന്നാം ലോക രാജ്യങ്ങളിലേക്ക് വലിയതോതിൽ നിക്ഷേപങ്ങൾ ഒഴുകി.

2014-ൽ സ്വിറ്റ്സർലൻഡിലെ ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിലൂടെയാണ് സൈപ്രസ് വഴി വലിയതോതിൽ കള്ളപ്പണം ഇന്ത്യയിലേക്ക് വരുന്നുണ്ട് എന്ന വിവരം പുറത്ത് വരുന്നത്.

മൗറീഷ്യസിൽ നിന്നും സിംഗപ്പൂരിൽ നിന്നും സമാനമായി കള്ളപ്പണം ഒഴുകുന്നതിന് വ്യക്തമായ തെളിവുകൾ അദാനിയുൾപ്പെടെയുള്ളവർക്ക് ലഭിച്ച നിക്ഷേപങ്ങളുടെ വിവരങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഇന്ത്യ 2014ൽ സാമ്പത്തിക നിസഹകരണം പ്രഖ്യാപിച്ചതിനുശേഷം സൈപ്രസിൽ നിന്ന് വരുന്ന വിദേശ നിക്ഷേപത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. എന്നാൽ 2016ൽ ഒപ്പുവച്ച ഡബിൾ ടാക്‌സേഷൻ അവോയ്ഡൻസ് എഗ്രിമെന്റ് പ്രകാരം സൈപ്രസിൽ നിന്നും നികുതിയില്ലാതെ വീണ്ടും നിക്ഷേപം സാധ്യമായി. യുക്രെയ്ൻ - റഷ്യ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യൻ പണം ലോകത്തിന്റെ പലഭാഗത്തേക്കും സൈപ്രസ് വഴിപോകുന്നു എന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ
'അദാനിയുടെ ക്രമക്കേടുകൾ സംബന്ധിച്ച രേഖകൾ തരൂ' മാധ്യമകൂട്ടായ്മയായ ഒ സി സി ആര്‍ പി, സെബിയുടെ അപേക്ഷ തള്ളി

സൈപ്രസ് 2013നു മുമ്പും ശേഷവും

സൈപ്രസിൽ നിന്ന് വിദേശ നിക്ഷേപം എന്ന പേരിൽ എങ്ങനെ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നു എന്നതാണ് ആദ്യത്തെചോദ്യം. അതിന് കാരണം ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസ്, സിങ്കപ്പൂർ, സൈപ്രസ്സ് ഇന്നിവിടങ്ങളിൽ നിന്ന് മൂന്നാം ലോകരാജ്യങ്ങളിൽ, നിക്ഷേപം നടത്തുമ്പോൾ നികുതി ഇളവ് ലഭിക്കും എന്നതാണ്.

2014-ൽ സ്വിറ്റ്സർലൻഡിലെ ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിലൂടെയാണ് സൈപ്രസ് വഴി വലിയതോതിൽ കള്ളപ്പണം ഇന്ത്യയിലേക്ക് വരുന്നുണ്ട് എന്ന വിവരം പുറത്ത് വരുന്നത്. നികുതിയിളവ് പ്രയോജനപ്പെടുത്തി വിദേശ നിക്ഷേപത്തിലൂടെ കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കുന്നുണ്ടെന്ന്‌ മനസിലാക്കി ഇന്ത്യ സൈപ്രസുമായുള്ള വിദേശനിക്ഷേപ ഉടമ്പടികൾ തിരുത്താൻ തീരുമാനമെടുത്തിരുന്നു. എല്ലാ നികുതി ഇളവുകളും എടുത്തുകളയുമെന്ന ഇന്ത്യയുടെ നിലപാട് സൈപ്രസ് അംഗീകരിക്കുകയും ചെയ്തിരുന്നു.

2013-14 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 557 മില്യൺ ഡോളറാണ് സൈപ്രസിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപം. 2012-13 സാമ്പത്തിക വർഷത്തിൽ അത് 490 മില്യൺ ഡോളറായിരുന്നു. ഓരോ സാമ്പത്തിക വർഷവും കഴിയുമ്പോൾ വിദേശനിക്ഷേപം കൂടിക്കൊണ്ടിരുന്ന സാഹചര്യത്തിൽ നിന്ന് ഇനി സൈപ്രസുമായി സഹകരിക്കില്ല എന്ന് തീരുമാനിച്ചതിലൂടെ ഒഴുക്ക് 300 മില്യൺ ഡോളറിൽ താഴെയായി.

സൈപ്രസുമായി സഹകരിക്കില്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; ഇനിയുണ്ടാകുന്ന നിക്ഷേപങ്ങളിലെല്ലാം 30 ശതമാനം അധികനികുതി ഈടാക്കുമെന്നും, എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്നുമാണ്. 2011ൽ ഇന്ത്യ പാസാക്കിയ ഫിനാൻസ് ആക്ട് പ്രകാരമാണ് സൈപ്രസിനുമേൽ സാമ്പത്തിക നിസ്സഹകരണം ഏർപ്പെടുത്തിയത്. ഇരുപത് വര്ഷം പഴക്കമുള്ള ഉടമ്പടി പ്രകാരമാണ് യൂറോപ്യൻ ദ്വീപ് രാഷ്ട്രമായ സൈപ്രസിൽ നിന്നുമുള്ള വിദേശ നിക്ഷേപത്തിന് നികുതി ഇളവ് നൽകിയിരുന്നത്.

സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ
'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌

2016നു ശേഷം

2013 നു ശേഷം സൈപ്രസിൽ നിന്നുള്ള നിക്ഷേപങ്ങൾക്കൊന്നും പ്രത്യേകിച്ച് നികുതി ഇളവൊന്നും ഉണ്ടായിരുന്നില്ല. 2016-ൽ ഇന്ത്യ ഒപ്പുവച്ച ഡബിൾ ടാക്‌സേഷൻ അവോയ്ഡൻസ് എഗ്രിമെന്റ് (ഡിടിഎഎ) പ്രകാരമാണ് പിന്നീട് നികുതിയിളവ് സാധ്യമായത്. ഡിടിഎഎ പ്രകാരം സൈപ്രസ് പ്രത്യേക അധികാര പ്രദേശമായി. 2013 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്. സൈപ്രസിൽ പ്രവർത്തിക്കുകയും അവിടെ നിന്ന് തന്നെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന കമ്പനികൾക്ക് 4.25 ശതമാനമാണ് നികുതി. വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന കമ്പനികൾക്ക് ഒട്ടും നികുതിയില്ല താനും. അതു കാരണം വിദേശത്തുള്ള സ്വന്തം കമ്പനികൾ വഴിതന്നെ ആളുകൾ നിക്ഷേപങ്ങൾ നടത്താൻ തുടങ്ങി. അതിൽ പലതും കടലാസ് കമ്പനികളായിരുന്നു.

ഡിടിഎഎ പ്രകാരം സൈപ്രസിൽ പ്രവർത്തിക്കുകയും എന്നാൽ തങ്ങളുടെ ആസ്തിയും കേന്ദ്രവുമെല്ലാം മറ്റൊരിടത്തുള്ളതുമായ സ്ഥാപനങ്ങൾക്കാണ് സൈപ്രസിൽ പൂർണ്ണ നികുതിയിളവ് ലഭിക്കുക. അത് കാരണമാണ് ആളുകൾ സൈപ്രസിൽ കടലാസ് കമ്പനികൾ രൂപീകരിക്കാനും ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനും ശ്രമിക്കുന്നത്.

മൗറീഷ്യസിനും സിംഗപ്പൂരിനും പകരമോ സൈപ്രസ്?

സൈപ്രസ്‌ പോലെതന്നെ നികുതിയിളവുള്ള ദ്വീപ് രാഷ്ട്രങ്ങൾ തന്നെയാണ് സിംഗപ്പൂരും മൗറീഷ്യസും. ഒടുവിൽ അദാനി തന്റെ കടലാസ് കമ്പനികൾ വഴി വലിയതോതിൽ ഇന്ത്യയിലെ തന്റെ കമ്പനിയിലേക്ക് പണം നിക്ഷേപിച്ചു എന്ന ആരോപണത്തെ തുടർന്ന് മൗറീഷ്യസിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്ന നിക്ഷേപങ്ങൾ സംശയദൃഷ്ടിയിലാകുന്ന ഈ സാഹചര്യത്തിലാണ് സൈപ്രസിൽ നിന്നുള്ള വാർത്തകൾക്ക് പ്രസക്തിയേറുന്നത്. ഹിൻഡൻബെർഗ്, ഒ സി സി ആർ പി, ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ടുകളിലൂടെയാണ് അദാനി ഗ്രൂപ്പ് നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക തിരിമറിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

218 ബില്യൺ യു എസ് ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പിൽ കാര്യമായ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ഓഹരി മൂല്യം ഉയർത്തിയതിലൂടെ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതിൽ മിക്ക കമ്പനികളും ടാക്സ് ഇളവുകൾ ലഭിക്കുന്ന മൗറീഷ്യസ്, ദുബായ്, സിങ്കപ്പൂർ പോലുള്ള രാജ്യങ്ങളിൽ നിന്നാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ആ കമ്പനികൾക്ക് പിറകിൽ അദാനി കുടുംബവുമായി ബന്ധപ്പെട്ട രണ്ടുപേരാണെന്ന വിവരമാണ് ഒ സി സി ആർ പി പുറത്ത് വിട്ടത്. അതിൽ പ്രധാന വ്യക്തി ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനിയാണെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടും ഒ സി സി ആർ പി റിപ്പോർട്ടും പറയുന്നുണ്ട്.

സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ
ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി അദാനി;അമേരിക്കൻ നിയമ സ്ഥാപനത്തെ സമീപിച്ചു

ഹിൻഡൻബർഗിന്റെയും, ഒ സി സി ആർ പിയുടെയും റിപ്പോർട്ടുകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പുറത്ത് വരുന്നത് അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസിൽ നിന്നാണ്. കൽക്കരി ഉൽപ്പന്നങ്ങളുടെ വില കൂട്ടി വിറ്റ് അദാനി ഗ്രൂപ്പ് വലിയ ലാഭമുണ്ടാക്കിയതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in