ഒബിസി സംവരണം; പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍

ഒബിസി സംവരണം; പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സേവനങ്ങള്‍, പുറത്താക്കല്‍ എന്നിവയെ സംബന്ധിച്ചും ഭേദഗതിയില്‍ പറയുന്നുണ്ട്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നിര്‍ബന്ധമാക്കുന്നതിന് പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ നടപടി അംഗീകരിച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സേവനങ്ങള്‍, പുറത്താക്കല്‍ എന്നിവയെ സംബന്ധിച്ചും ഭേദഗതിയില്‍ പറയുന്നുണ്ട്.

ഹല്‍ഖ പഞ്ചായത്ത് മെമ്പര്‍ഷിപ്പ് റദ്ദാക്കല്‍, സര്‍പഞ്ച്, നായിബ് സര്‍പഞ്ച്, പഞ്ച് പദവിയിലുള്ളവര്‍ക്ക് എതിരായ സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ നടപടികളിലെ മാറ്റവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും പുനസംഘടന ഭേദഗതി ബില്ലും പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് പഞ്ചായത്തിരാജ് നിയമത്തില്‍ ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഒബിസി സംവരണം; പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍
നിയമങ്ങള്‍ മാറി, പക്ഷേ മാറേണ്ടവര്‍ മാറിയോ?; 11 വര്‍ഷത്തിനിപ്പുറം നിര്‍ഭയ ബാക്കിയാക്കുന്ന ചോദ്യങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും സംവരണം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് ജമ്മു കശ്മീര്‍ സംവരണ നിയമം. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ഭേദഗതികളാണ് കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭേദഗതിയിലുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായാണ് ബില്ല് ഇരുസഭകളിലും അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in