'പിണറായി വിജയന്‍ മഹാമനസ്‌കന്‍', കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയെന്ന് എച്ച് ഡി കുമാരസ്വാമി

'പിണറായി വിജയന്‍ മഹാമനസ്‌കന്‍', കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയെന്ന് എച്ച് ഡി കുമാരസ്വാമി

കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ല

ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനത്തെ ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിടെ കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് എച്ച് ഡി കുമാരസ്വാമി. കര്‍ണാടക ഘടകം എന്‍ഡിഎയുടെ ഒപ്പം പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയുണ്ടെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രം

കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് എല്‍ഡിഎഫിന്റെ ഭാഗമായി തുടരാമെന്നും കുമാരസ്വാമി വ്യക്തമാക്കി. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി വിവാദങ്ങളോട് പ്രതികരിച്ചു.

'പിണറായി വിജയന്‍ മഹാമനസ്‌കന്‍', കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ നന്ദിയെന്ന് എച്ച് ഡി കുമാരസ്വാമി
'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'; ജെഡിഎസ് - ബിജെപി ലയനവിവാദത്തില്‍ വിശദീകരണവുമായി ദേവഗൗഡ

കഴിഞ്ഞ ദിവസം ബിജെപിയുമായി സഖ്യം രൂപീകരിക്കാനുള്ള ജെഡിഎസിന്റെ തീരുമാനത്തിന് പിണറായി വിജയന്റെ സമ്മതം ലഭിച്ചിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ വിശദീകരണം വന്നിരിക്കുന്നത്. പിണറായി വിജയന്‍ ജെഡിഎസ് - ബിജെപി സഖ്യത്തിന് അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകള്‍ ഉള്ള ജെഡിഎസ് കേരള ഘടകം എല്‍ഡിഎഫിനൊപ്പം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനും സിപിഎമ്മുമായും ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി എച്ച് ഡി ദേവഗൗഡ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു

അതേസമയം, പിണറായി വിജയനും സിപിഎമ്മുമായും ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി എച്ച് ഡി ദേവഗൗഡ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താന്‍ പറഞ്ഞ കാര്യവും സന്ദര്‍ഭവും തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം. സിപിഎം, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവരെ ടാഗ് ചെയ്ത് കൊണ്ടാണ് കഴിഞ്ഞ ദിവസം ദേവഗൗഡ എക്‌സിലൂടെ വിശദീകരണവുമായി രംത്തെത്തിയത്.

'സിപിഎമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവന സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. ഞാന്‍ പറഞ്ഞ കാര്യവും സന്ദര്‍ഭവും എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ബിജെപി - ജെ ഡി എസ് സഖ്യത്തെ കേരള സിപിഎം ഘടകം പിന്തുണയ്ക്കുന്നതായി ഞാന്‍ പറഞ്ഞിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നും കേരള ഘടകം എല്‍ഡിഎഫിനൊപ്പമാണെന്നുമാണ് ഞാന്‍ പറഞ്ഞത്,'' എന്നാണ് ദേവഗൗഡ എക്‌സില്‍ കുറിച്ചത്.

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ താന്‍ പിന്തുണച്ചുവെന്ന വാദം വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in