സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചരടുവലികളുമായി ജെഡിയുവും ടിഡിപിയും, മത്സരത്തിനായി ഇന്ത്യ മുന്നണിയും

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചരടുവലികളുമായി ജെഡിയുവും ടിഡിപിയും, മത്സരത്തിനായി ഇന്ത്യ മുന്നണിയും

ജൂൺ 24 നാണ് 18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക
Updated on
1 min read

18 -ാം ലോക്‌സഭയിലേക്കുള്ള സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കായി ചരടുവലികൾ ആരംഭിച്ച് എൻഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കർ പദവി തങ്ങൾക്ക് നൽകണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്പീക്കർ സ്ഥാനം ബിജെപി തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. പകരം ചർച്ചയിലൂടെ സമവായത്തിൽ എത്തി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സഖ്യ കക്ഷികളില്‍ ഒരാള്‍ക്ക് നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്.

എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ജൂൺ 24 നാണ് 18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ജൂൺ 26 ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഓം ബിർളയായിരുന്നു സ്പീക്കറായിരുന്നത്. ഈ കാലയളവിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചരടുവലികളുമായി ജെഡിയുവും ടിഡിപിയും, മത്സരത്തിനായി ഇന്ത്യ മുന്നണിയും
കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?

ഇന്ത്യ മുന്നണിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്പീക്കർ സ്ഥാനാർഥി സ്ഥാനത്തേക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും ടിഡിപിയും തങ്ങളുടെ നോമിനിയെ പുതിയ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു എൻഡിഎ സ്ഥാനാർഥിയായിരിക്കും സ്പീക്കർ സ്ഥാനത്ത് എത്തുകയെന്ന് ടിഡിപിയും പ്രഖ്യാപിച്ചു. സ്പീക്കർ സ്ഥാനാർഥി ആരായിരിക്കണമെന്ന് എൻഡിഎ പങ്കാളികൾ ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും ഒരു സമവായത്തിലെത്തിക്കഴിഞ്ഞാൽ, ഞങ്ങൾ ആ സ്ഥാനാർഥിയെ നിർത്തുമെന്നും ടിഡിപി ദേശീയ വക്താവ് പട്ടാഭി റാം കൊമ്മാറെഡ്ഡി ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചരടുവലികളുമായി ജെഡിയുവും ടിഡിപിയും, മത്സരത്തിനായി ഇന്ത്യ മുന്നണിയും
ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു

ഇതിനിടെ ബിജെപിയെ സമ്മർദത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് രംഗത്ത് എത്തി. സ്പീക്കർ പദവി ബിജെപി തന്നെ നിലനിർത്തുകയാണെങ്കിൽ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും തങ്ങളുടെ എംപിമാരുടെ കുതിരക്കച്ചവടത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകണമെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.

'ടിഡിപിയും ജെഡിയുവും മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളും ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഭാവിയിൽ ജനാധിപത്യവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് ഉദ്ദേശ്യമില്ലെങ്കിൽ, അവരുടെ സഖ്യകക്ഷികളിൽ ഒരാൾക്ക് സ്പീക്കർ സ്ഥാനം നൽകണം. ലോക്സഭാ സ്പീക്കർ സ്ഥാനം ബിജെപി കൈവശം വച്ചാൽ, ടിഡിപിയും ജെഡിയുവും തങ്ങളുടെ എംപിമാരുടെ കുതിരക്കച്ചവടം കാണാൻ തയ്യാറാവണം' എന്നായിരുന്നു ഗെഹ്ലോട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

logo
The Fourth
www.thefourthnews.in