അമിത് ഷായെ വിമർശിച്ച് ലേഖനം: ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കൽ നോട്ടീസ്

അമിത് ഷായെ വിമർശിച്ച് ലേഖനം: ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കൽ നോട്ടീസ്

കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പരാമർശത്തെയാണ് ബ്രിട്ടാസ് തന്റെ ലേഖനത്തിലൂടെ വിമർശിച്ചത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച സംഭവത്തില്‍ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഓഫീസിന്റെതാണ് നടപടി. ഫെബ്രുവരി 20ന് ഇന്ത്യൻ എക്സ്പ്രസിൽ 'പ്രചാരവേലയുടെ അപകടങ്ങൾ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനമാണ് നടപടിയ്ക്ക് ആധാരം.

കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പരാമർശത്തെയാണ് ബ്രിട്ടാസ് തന്റെ ലേഖനത്തിലൂടെ വിമർശിച്ചത്

ബ്രിട്ടാസ് നടത്തിയത് രാജ്യദ്രോഹപരമായ പെരുമാറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജെപിയുടെ കേരളാ ഘടകം ജനറൽ സെക്രട്ടറി ജനറൽ പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോൺ ബ്രിട്ടാസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് കൈമാറിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഭരണഘടനയ്ക്ക് പകരമായി മനു സ്മൃതി ഭരണഘടനയ്ക്ക് പ്രതിഷ്ഠിക്കാൻ ഉൾപ്പെടെയുള്ള ബിജെപിയുടെ ശ്രമങ്ങളെ കേരളം അക്ഷീണം പ്രതിരോധിച്ചതായും 'പ്രചാരവേലയുടെ അപകടങ്ങൾ' എന്ന ലേഖനത്തിൽ ബ്രിട്ടാസ് പറയുന്നു

ഭിന്നിപ്പിക്കുന്നതും ധ്രുവീകരണം ഉണ്ടാക്കാന്‍ ഉതകുന്നതുമാണ് ബ്രിട്ടാസിന്റെ ലേഖനമെന്ന് ആരോപിച്ചായിരുന്നു പി സുധീർ പരാതി നല്‍കിയത്. രാജ്യസഭാംഗത്തിന്റെ രാജ്യദ്രോഹപരമായ പെരുമാറ്റത്തിനെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസംഗങ്ങളും / ലേഖനങ്ങളും തടയുന്നതിന് ഉചിതമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അമിത് ഷായെ വിമർശിച്ച് ലേഖനം: ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കൽ നോട്ടീസ്
'അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ച് പാരമ്പര്യമുള്ളവര്‍'; കോൺഗ്രസ് തന്നെ അധിക്ഷേപിച്ചത് 91 തവണയെന്ന് മോദി

അതേസമയം, രാജ്യസഭാ ചെയർമാൻ തന്നെ വിളിപ്പിക്കുകയും നിലപാട് വിശദീകരിക്കാൻ അവസരം നൽകുകയാണ് ചെയ്തതെന്നും ബ്രിട്ടാസ് പ്രതികരിച്ചു. എഴുത്തിലൂടെ ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് മൗലികാവകാശമാണ്. “പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണ്. രാജ്യസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകനായ ചെയർമാൻ ഉചിതമായ മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് നല്ല അറിവുള്ള ചെയർമാൻ എന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”ബ്രിട്ടാസ് പറഞ്ഞു.

കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പരാമർശത്തെയാണ് ബ്രിട്ടാസ് തന്റെ ലേഖനത്തിലൂടെ വിമർശിച്ചത്. കർണാടകയിലെ പുത്തൂരിൽ നടന്ന പൊതു പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമർശം."അമിത് ഷായുടെ ഭൂരിപക്ഷ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ ഒരു സംസ്ഥാനത്തിനെതിരെ അപവാദം നടത്തുന്നത് ആദ്യമല്ല. വിഭജനത്തിലൂടെയും ധ്രുവീകരിക്കുന്ന വോട്ടെടുപ്പ് തന്ത്രങ്ങളിലൂടെയും തിരഞ്ഞെടുപ്പ് നേട്ടങ്ങൾ നേടുന്നതിൽ ബിജെപി ദയനീയമായി പരാജയപ്പെട്ട ഒരു സംസ്ഥാനത്തോടുള്ള മസിലുപിടിത്തവും ഇഷ്ടക്കേടും തെളിയിക്കുന്നതാണ് ഷായുടെ പരിഹാസം" ബ്രിട്ടാസ് ലേഖനത്തിൽ കുറിച്ചിരുന്നു.

അമിത് ഷായെ വിമർശിച്ച് ലേഖനം: ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കൽ നോട്ടീസ്
കർണാടകയുടെ മലയാളി മുഖങ്ങള്‍

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും ഈ രാജ്യത്തെ പഴയകാലത്തേക്ക് തിരിച്ചുവിടാനുമുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ തെളിവാണ് കേരളത്തെ ലക്ഷ്യമാക്കിയുള്ള അമിത്ഷായുടെ പൊട്ടിത്തെറികൾ. ഭരണഘടനയ്ക്ക് പകരമായി മനു സ്മൃതി ഭരണഘടനയ്ക്ക് പ്രതിഷ്ഠിക്കാൻ ഉൾപ്പെടെയുള്ള ബിജെപിയുടെ ശ്രമങ്ങളെ കേരളം അക്ഷീണം പ്രതിരോധിച്ചതായും 'പ്രചാരവേലയുടെ അപകടങ്ങൾ' എന്ന ലേഖനത്തിൽ ബ്രിട്ടാസ് പറയുന്നു.

logo
The Fourth
www.thefourthnews.in