'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; സുഹൃത്തു മുഖേന സമ്മര്‍ദം ചെലുത്തിയെന്ന് അതിഷി

'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; സുഹൃത്തു മുഖേന സമ്മര്‍ദം ചെലുത്തിയെന്ന് അതിഷി

വരാനിരിക്കുന്ന ദിവസങ്ങളിൽ തന്റെയും ബന്ധുക്കളുടെയും വസതികളിൽ ഇ ഡി റെയ്ഡ് നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഷി

ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുണ്ടായതായി ഡൽഹി മന്ത്രിയും ആംആദ്മി നേതാവുമായ അതിഷിയുടെ വെളിപ്പെടുത്തൽ. തന്റെ അടുത്ത സൃഹൃത്ത് വഴിയാണ് ബിജെപി മുന്നറിയിപ്പ് നൽകിയതെന്ന് അതിഷി പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

വരുംദിവസങ്ങളിൽ തന്റെയും ബന്ധുക്കളുടെയും വസതികളിൽ ഇ ഡി റെയ്ഡ് നടത്താൻ സാധ്യത

'ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, താനും മറ്റ് മൂന്ന് എഎപി നേതാക്കളും ഉടനെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അതിഷി വെളിപ്പെടുത്തി. ഡൽഹി മന്ത്രിയായ സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നതെന്നും അതിഷി ആരോപിച്ചു. വരുംദിവസങ്ങളിൽ തന്റെയും ബന്ധുക്കളുടെയും വസതികളിൽ ഇ ഡി റെയ്ഡ് നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഷി ആരോപിച്ചു.

'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; സുഹൃത്തു മുഖേന സമ്മര്‍ദം ചെലുത്തിയെന്ന് അതിഷി
കച്ചത്തീവ്: രാഷ്ട്രീയ നേട്ടത്തിന് നയതന്ത്രബന്ധം തകർക്കരുതെന്ന് കോണ്‍ഗ്രസ്, വിവാദം തിരിച്ചടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ

താമസിയാതെ ഞങ്ങളുടെ വസതിയിൽ ഇ ഡി റെയ്ഡുകൾ ഉണ്ടാകുമെന്നും തുടർന്ന് ഞങ്ങളെ കസ്റ്റഡിയിൽ എടുക്കുമെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ അടുത്ത നിരയെയാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്, അതിഷി പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് കോടതിയിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അതിഷി ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചത്. അതിഷിക്കും സൗരഭിനും റിപ്പോർട്ട് നൽകിയത് മദ്യ അഴിമതിയിലെ കേന്ദ്ര വ്യക്തിയായ വിജയ് നായരാണെന്ന് അരവിന്ദ് കെജ്രിവാൾ തങ്ങളെ അറിയിച്ചതായി ഇഡി അവകാശപ്പെട്ടിരുന്നു.

'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; സുഹൃത്തു മുഖേന സമ്മര്‍ദം ചെലുത്തിയെന്ന് അതിഷി
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും സത്യേന്ദ്ര ജെയിനും ജയിലിൽ കിടന്നിട്ടും ആം ആദ്മി പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടാണെന്ന് ബിജെപിക്ക് മനസിലായി. ആം ആദ്മി പാർട്ടിയുടെ അടുത്ത നേതൃനിരയെ ജയിലിൽ അടയ്ക്കാനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നത്...' എന്നും അതിഷി അവകാശപ്പെട്ടു.

അതേസമയം, ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐയും നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തെ സിബിഐ ഉടന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

logo
The Fourth
www.thefourthnews.in