കേന്ദ്രം അരി തരുന്നില്ല;
കർണാടക സർക്കാർ സമരത്തിന്

കേന്ദ്രം അരി തരുന്നില്ല; കർണാടക സർക്കാർ സമരത്തിന്

പദ്ധതി പ്രഖ്യാപിക്കും മുൻപ് ഭക്ഷ്യ വകുപ്പുമായി ആലോചിച്ചില്ലെന്ന് കേന്ദ്രം

കർണാടക കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'അന്ന ഭാഗ്യ' പദ്ധതി തുടങ്ങാനിരിക്കെ ആവശ്യമായ അരി നൽകാതെ കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് ആവശ്യമായ അരി നൽകാമെന്ന് നേരത്തെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉറപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അരി ആവശ്യപ്പെട്ട് എഫ് സി ഐക്ക് അയച്ച കത്ത്  മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പദ്ധതിയെ കുറിച്ച് ആലോചിച്ചപ്പോൾ ഭക്ഷ്യവകുപ്പിനെ അറിയിച്ചില്ലെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന മറുപടി. എഫ് സി ഐ യുടെ പിന്മാറ്റത്തിന് പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഇടപെടലാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

പരാജയം മറച്ചുവയ്ക്കാൻ ബിജെപി കർണാടകയിലെ പൊതുജനങ്ങളെ കരുവാക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ നേതാക്കൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും സിദ്ധരാമയ്യ

അന്ന ഭാഗ്യ പദ്ധതി പ്രകാരം സംസ്ഥാനത്തെ ബി പി എൽ കാർഡുടമകൾക്ക്  പ്രതിമാസം 10 കിലോഗ്രാം അരി നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വോട്ടർമാർക്ക് നൽകിയ വാഗ്ദാനം . ഇതിനായി 2 .28 ലക്ഷം മെട്രിക് ടൺ  അരി ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു  കർണാടക സർക്കാർ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് കത്തയച്ചത്. 12-ാം തീയതി അയച്ച മറുപടിയിൽ ടണ്ണിന് 3,400 രൂപ നിരക്കിൽ അരി നൽകാമെന്ന്  എഫ് സി ഐ അറിയിച്ചിരുന്നു.

കേന്ദ്രം അരി തരുന്നില്ല;
കർണാടക സർക്കാർ സമരത്തിന്
വിടാതെ ഇ ഡി; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് സമൻസ്

'അന്ന ഭാഗ്യ' പദ്ധതി നടപ്പിലാക്കാൻ വൈകുന്നത് ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെയാണ് കാര്യകാരണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തുവന്നത്. പരാജയം മറച്ചുവയ്ക്കാൻ ബിജെപി കർണാടകയിലെ പൊതുജനങ്ങളെ കരുവാക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ നേതാക്കൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. വരുന്ന ചൊവ്വാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ അരങ്ങേറും. 'അന്ന ഭാഗ്യ' പദ്ധതി എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്നും കോൺഗ്രസ് വാക്കുപാലിക്കുമെന്നും ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരി ലഭ്യമാക്കാനുള്ള ശ്രമം കർണാടക സർക്കാർ തുടങ്ങിക്കഴിഞ്ഞു. ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളെയാണ് കർണാടക ഇതിനായി സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നെല്ല് സംഭരണത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കുന്ന തെലങ്കാന ഈ വിഷയത്തിൽ കർണാടകയെ സഹായിച്ചേക്കും.

logo
The Fourth
www.thefourthnews.in