കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ

'#MytaxMyRight' (എന്റെ നികുതി, എന്റെ അവകാശം) എന്ന ഹാഷ്‌ടാഗോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരുപാടി പ്രഖ്യാപിച്ചിട്ടുണ്ട്

സാമ്പത്തിക സഹായം ഉൾപ്പെടെ വിഷയങ്ങളിലെ കേന്ദ്രാവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധമായ 'ചലോ ഡൽഹി'യ്ക്ക് ആരംഭം. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെ പതിനൊന്നോടെ ജന്തർമന്തറിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മുഴുവൻ കർണാടക മന്ത്രിസഭയും ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ
കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക

കേന്ദ്രത്തിന് നൽകുന്ന ഓരോ 100 രൂപയ്ക്കും 13 രൂപയാണ് സംസ്ഥാനത്തിന് പ്രതിഫലമായി തിരിച്ച് ലഭിക്കുന്നതെന്നും കർണാടകയോട് കേന്ദ്ര ചെയ്യുന്നത് സാമ്പത്തിക അനീതിയാണെന്നും പ്രതിഷേധത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. '#MytaxMyRight' (എന്റെ നികുതി, എന്റെ അവകാശം) എന്ന ഹാഷ്‌ടാഗോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിദ്ധരാമയ്യ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും അയച്ച കത്തിൽ പരാമർശിക്കുന്നത്.

പ്രത്യേക ഗ്രാൻ്റുകൾ അനുവദിക്കുന്നതിലുള്ള അവഗണന, കർണാടകയിലെ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കാതിരിക്കുന്നതിലൂടെയുള്ള അനീതി എന്നിവ ഉയർത്തിക്കാട്ടിയയാണ് പ്രതിഷേധം. വരൾച്ചാ സഹായതിനായി കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 18,177 കോടി രൂപയാണ് എന്നാൽ ഒരു രൂപ പോലും അനുവദിച്ചില്ല. നികുതി വിഹിതം 4.72 ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറച്ചു. ഈ വകയിൽ അഞ്ച് വർഷത്തിൽ 62,098 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമെന്നും കത്തിൽ പറയുന്നുണ്ട്.

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ
കേന്ദ്ര സമീപനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയാകും, പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ്!

അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഈ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് ആരോപിച്ചു.

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ സമാനമായ വിഷയത്തിൽ കേരളത്തിൽ നിന്നും ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി സമരം നാളെ 11 മണിക്ക് നടക്കും. നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഒരുപോലെ ഉന്നയിക്കുന്ന ആരോപണം.

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ
ഡൽഹി സമരം: കേരളത്തിന് തമിഴ്‌നാടിന്റെ പിന്തുണ, ഡിഎംകെ നേതാക്കൾ കറുപ്പ് വേഷമണിഞ്ഞ് പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ, മന്തിമാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നാളത്തെ പ്രതിഷേധ പരുപാടിയിൽ പങ്കെടുക്കും. പരുപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഡിഎംകെ, ആർജെഡി, ആം ആദ്‌മി പാർട്ടി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in