സി സി പാട്ടീൽ,  എസ് ടി സോമശേഖർ, വി സുനിൽ കുമാർ, മുരുഗേഷ് നിരാനി, കെ സുധാകർ
സി സി പാട്ടീൽ, എസ് ടി സോമശേഖർ, വി സുനിൽ കുമാർ, മുരുഗേഷ് നിരാനി, കെ സുധാകർ

കർണാടക: ബൊമ്മൈ സർക്കാരിലെ മന്ത്രിമാരുടെ സ്വത്തില്‍ വന്‍ ഉയര്‍ച്ച, കൂറുമാറി ബിജെപിയിലെത്തിയ നേതാക്കളും പട്ടികയില്‍

അഴിമതി നിറഞ്ഞ സർക്കാരാണ് സംസ്ഥാനം ഭരിച്ചതെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് ഈ കണക്കുകൾ കൂടി പുറത്തുവരുന്നത്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യം മുഴുവൻ സംസ്ഥാനത്തേയ്ത്ത് ഉറ്റുനോക്കുകയാണ്. വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകളും അതെ തുടർന്നുണ്ടാകുന്ന കൊഴിഞ്ഞ് പോക്കുകളുമാണ് കര്‍ണാടകത്തില്‍ നിന്നുള്ള പ്രധാന വാര്‍ത്ത. അതിനിടയിലാണ് സ്ഥാനാർത്ഥികൾ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ സർക്കാരിൽ ഉണ്ടായിരുന്ന അഞ്ച് മന്ത്രിമാരുടെ സ്വത്തുവിവരങ്ങളാണ് അതിലേറ്റവും ശ്രദ്ധേയം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സര്‍ക്കാരിലെ പല മന്ത്രിമാരുടെയും സ്വത്തില്‍ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. അഴിമതി നിറഞ്ഞ സർക്കാരാണ് സംസ്ഥാനം ഭരിച്ചതെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് ഈ കണക്കുകൾ കൂടി പുറത്തുവരുന്നത്. കര്‍ണാടകയിലുള്ളത് '40 ശതമാനം കമ്മീഷൻ' സർക്കാരെന്നാണ് കോൺഗ്രസിന്റെ പരിഹാസം. അതുകൊണ്ട്തന്നെ മന്ത്രിമാരുടെ സ്വത്തുവകകളിലെ ഈ വർധനവ് കോൺഗ്രസിന്റെ ആക്ഷേപങ്ങൾക്കാണ് ബലം പകരുക.

സി സി പാട്ടീൽ,  എസ് ടി സോമശേഖർ, വി സുനിൽ കുമാർ, മുരുഗേഷ് നിരാനി, കെ സുധാകർ
ഡി കെ പകരം വീട്ടുകയാണോ?

സോമശേഖരിന്റെ ജംഗമ സ്വത്ത് 2018ൽ 67.83 ലക്ഷം രൂപയായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുമ്പോഴേക്കും അത് വർദ്ധിച്ച് 5.46 കോടി രൂപയായി

മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ സുധാകർ, വൈദ്യുതി മന്ത്രി വി സുനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സി സി പാട്ടീൽ, സഹകരണ സഹമന്ത്രി എസ് ടി സോമശേഖർ, വ്യവസായ മന്ത്രി മുരുഗേഷ് നിരാനി എന്നിവരുടെ ആസ്തികളിലാണ് ഗണ്യമായ വർധനയുണ്ടായിരിക്കുന്നത്.

സി സി പാട്ടീൽ,  എസ് ടി സോമശേഖർ, വി സുനിൽ കുമാർ, മുരുഗേഷ് നിരാനി, കെ സുധാകർ
കറൻസികൾ വിതറി ഡി കെ ശിവകുമാർ, 'ഓപ്പറേഷൻ ഹസ്ത' എന്ന് ബൊമ്മെ

2019ൽ ഓപ്പറേഷൻ താമരയിലൂടെ ബിജെപിയിലേക്ക് കൂറുമാറിയ 17 എംഎൽഎമാരിൽ ഒരാളാണ് സുധാകർ. 2018ൽ 1.11 കോടി രൂപയുടെ ജംഗമ സ്വത്തായിരുന്നു ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നതെങ്കിൽ 2023 ആകുമ്പോഴേക്കും അത് 2.79 കോടി രൂപയായിട്ടാണ് വർധിച്ചത്. അതേസമയം സ്ഥാവര വസ്തുക്കളിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. ഏകദേശം 150 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, ഈ കാലയളവിൽ സുധാകറിന്റെ ഭാര്യ ഡോ. പ്രീതിയുടെ സ്ഥാവര ആസ്തിയിൽ വലിയ വർധനവാണ് സംഭവിച്ചിരിക്കുന്നത്. 1.17 കോടി എന്നത് അഞ്ച് വർഷം കൊണ്ട് 16.1 കോടി രൂപ എന്ന നിലയ്ക്കാണ് വർധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ബെംഗളൂരുവിലെ സദാശിവനഗറിൽ വാങ്ങിയ 14.92 കോടിയുടെ വീടും ഇതിൽ ഉൾപ്പെടുന്നു.

സഹകരണ വകുപ്പ് സഹമന്ത്രി സോമശേഖറാണ് ഈ പട്ടികയിലെ മറ്റൊരാൾ. ഇദ്ദേഹവും 2019ലെ വിമത നീക്കത്തിൽ പങ്കാളിയായിരുന്നു. സോമശേഖരിന്റെ ജംഗമ സ്വത്ത് 2018ൽ 67.83 ലക്ഷം രൂപയായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുമ്പോഴേക്കും അത് വർദ്ധിച്ച് 5.46 കോടി രൂപയായി. വൈദ്യുതി മന്ത്രി സുനിൽ കുമാറിന്റെ ജംഗമ ആസ്തി മൂന്ന് മടങ്ങും സ്ഥാവര സ്വത്ത് രണ്ടര ഇരട്ടിയുമാണ് ഇതേ സമയത്ത് വർധിച്ചത്. ജംഗമ ആസ്തി 53.27 ലക്ഷത്തിൽ നിന്ന് 1.59 കൊടിയും ജംഗമ സ്ഥാവര ആസ്തി 1.68 കോടിയിൽ നിന്ന് 4.03 കോടിയായിട്ടുമാണ് ഉയർന്നത്. സമാനമാണ് പൊതുമരാമത്ത് മന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും സ്വത്തിലെ വർധന.

logo
The Fourth
www.thefourthnews.in