ഇത്രയധികം പ്രവര്‍ത്തകര്‍ എത്തുമെന്ന് അറിയിച്ചിരുന്നില്ല; സുരക്ഷാ വീഴ്ചയെന്ന രാഹുലിന്റെ ആരോപണം തള്ളി കശ്മീർ പോലീസ്

ഇത്രയധികം പ്രവര്‍ത്തകര്‍ എത്തുമെന്ന് അറിയിച്ചിരുന്നില്ല; സുരക്ഷാ വീഴ്ചയെന്ന രാഹുലിന്റെ ആരോപണം തള്ളി കശ്മീർ പോലീസ്

യാത്ര കടന്നുപോകുന്ന വഴികളില്‍ മുൻകൂട്ടി അനുവാദം വാങ്ങിയവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രവർത്തകർ എത്തിയതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം

ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച ഉണ്ടായെന്ന കോൺഗ്രസ് ആരോപണം തള്ളി കശ്മീർ പോലീസ്. ബനിഹാലിൽ വലിയ തോതിൽ പ്രവർത്തകർ എത്തുമെന്ന് അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. യാത്ര താത്കാലികമായി അവസാനിപ്പിക്കുന്ന വിവരവും തങ്ങളെ അറിയിച്ചിരുന്നില്ല. എന്നാൽ, തുടർന്നും യാത്രയ്ക്ക് സുരക്ഷ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബനിഹാലിൽ ധ്രുതകർമ സേനയെയും കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) 15 യൂണിറ്റുകളും, ജമ്മു കശ്മീർ പോലീസിന്റെ 10 യൂണിറ്റുകളും വിന്യസിച്ചിരുന്നുവെന്ന് കശ്മീര്‍ സോണല്‍ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി. യാത്ര കടന്നുപോകുന്ന വഴികളില്‍ മുൻകൂട്ടി അനുവാദം വാങ്ങിയവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രവർത്തകർ എത്തിയതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. ഇത്രയധികം പ്രവര്‍ത്തകര്‍ എത്തുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു.

ഇത്രയധികം പ്രവര്‍ത്തകര്‍ എത്തുമെന്ന് അറിയിച്ചിരുന്നില്ല; സുരക്ഷാ വീഴ്ചയെന്ന രാഹുലിന്റെ ആരോപണം തള്ളി കശ്മീർ പോലീസ്
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല; ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു, സുരക്ഷാ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

അപ്രതീക്ഷിതമായുണ്ടായ ജനത്തിരക്കിനെ തുടര്‍ന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചത്. ബനിഹാലില്‍ എത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ സുരക്ഷ പിന്‍വലിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. സുരക്ഷയില്ലാതെ കുറച്ചുദൂരം നടന്ന രാഹുല്‍ പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നു. യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുലിന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. കശ്മീരിലെ ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കി പകരം കാര്‍ ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കാല്‍നട യാത്രയുമായി മുന്നോട്ടുപോകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. ജനത്തിരക്കിനിടെ, ബനിഹാലില്‍ നിര്‍ത്തിവെച്ച യാത്ര ശനിയാഴ്ച രാവിലെ ഒമ്പതോടെ അനന്ത്നാഗില്‍നിന്ന് പുനരാരംഭിക്കും.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ജനുവരി 20ന് പഞ്ചാബ് വഴിയാണ് ജമ്മു കശ്മീരിൽ പ്രവേശിച്ചത്. ജനുവരി 30ന് ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതോടെ യാത്ര സമാപിക്കും.

logo
The Fourth
www.thefourthnews.in