തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ

സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് അനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കിന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രം; ആകാംക്ഷയോടെ മുന്നണികളും വോട്ടര്‍മാരും, കേരളത്തില്‍ എന്ന്?

റബറിന്റെ താങ്ങുവിലയും സർക്കാർ വർധിപ്പിച്ചിരുന്നു. പത്ത് രൂപയാണ് കേരള സർക്കാർ റബറിന്റെ താങ്ങുവിലയിൽ കൊണ്ടുവന്ന വർദ്ധനവ്. ഫെബ്രുവരിയിൽ റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ നിന്ന്, 708.69 കോടിയായി സാമ്പത്തിക പാക്കേജ് വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റബറിന് ഒരു കിലോയ്ക്ക് 5 രൂപ ഇൻസെന്റീവ് നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് കേരള സർക്കാർ 10 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ
Lok Sabha Election 2024 Live: തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു, 97 കോടി വോട്ടര്‍മാര്‍

റബറിന് നിലവില്‍ 170 രൂപയാണ് താങ്ങുവില. പത്ത് രൂപ വർധിപ്പിച്ച് അത് 180 ആക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്ഷേമപെൻഷൻ കുടിശ്ശികയായത് സിപിഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ പ്രതിബന്ധമായി നിലനിന്നിരുന്ന കാര്യമാണ്. അതിനും താൽക്കാലിക പരിഹാരം സർക്കാർ കണ്ടെത്തി. രണ്ടു മാസത്തെ ക്ഷേമ പെൻഷനുകൾവിതരണം ചെയ്യാൻ സാധിച്ചതു നിലവിലെ പ്രശ്നങ്ങൾക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ കരുതുന്നത്.

logo
The Fourth
www.thefourthnews.in