എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പായി എംപിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് വിവരങ്ങൾ

ക്രിമിനൽ കേസുളുള്ള എംപിമാരുടെ പട്ടികയിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും (പുതിയ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ 763 എംപിമാരിൽ 306 (40%) പേരും ക്രിമിനല്‍ കേസുള്ളവരാണ്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള എംപിമാരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് മുന്നില്‍. സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാരില്‍ 73 ശതമാനം പേരുടെയും പേരില്‍ കേസുണ്ട്.ബിഹാർ, മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പായി എംപിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ.

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്
ലിബിയ വെള്ളപ്പൊക്കം: മരണം മൂവായിരം കടന്നു, പതിനായിരത്തിലേറെപ്പേരെ കാണാതായി

194 (25%) എംപിമാർ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ വിഭാഗം ഏറ്റവും കൂടുതലുള്ളത് ബീഹാറിലാണ് (50%). തെലങ്കാന (9%), കേരളം (10%), മഹാരാഷ്ട്ര (34%), ഉത്തർപ്രദേശ് (37%) എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്
രാജ്യദ്രോഹക്കുറ്റം: ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

പാർട്ടി തിരിച്ചുള്ള കണക്കുകൾ നോക്കുമ്പോൾ ബിജെപിയുടെ 385 എംപിമാരിൽ 139 (36%), കോൺഗ്രസിന്റെ 81 എംപിമാരിൽ 43 (53%), തൃണമൂൽ കോൺ​ഗ്രസിന്റെ 36 എംപിമാരിൽ 14 (39%), രാഷ്ട്രീയ ജനതാദളിന്റെ നിന്നുള്ള 6 എംപിമാരിൽ 5 (83%), സിപിഎമ്മിന്റെ 8 എംപിമാരിൽ 6 (75%), ആം ആദ്മി പാർട്ടിയുടെ 11 എംപിമാരിൽ 27 (3%), വൈഎസ്ആർസിപിയിലെ 31 എംപിമാരിൽ 13 (42%), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 8 എംപിമാരിൽ 3 (38%) പേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്
'സ്വകാര്യതയിൽ കടന്നുകയറാനാവില്ല'; അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

32 എംപിമാർ കൊലപാതകശ്രമ കേസുകളിലും (ഐപിസി സെക്ഷൻ 307), 21 സിറ്റിങ് എംപിമാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ നാല് എംപിമാർ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളിലാണുള്ളത് (ഐപിസി സെക്ഷൻ 376).

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്
ഡോളിയുടെ സ്രഷ്ടാവ്‌ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള ഒരു എംപിയുടെ ശരാശരി ആസ്തി 38.33 കോടി രൂപയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ക്രിമിനൽ കേസുകളുള്ള എംപിമാരുടെ ശരാശരി ആസ്തി ₹50.03 കോടിയും ക്രിമിനൽ കേസുകളില്ലാത്ത എംപിമാരുടെ ആസ്തി ₹30.50 കോടിയുമാണ്. തെലങ്കാന (24) എംപിമാരുടെ ഏറ്റവും ഉയർന്ന ശരാശരി ആസ്തി 262.26 കോടി രൂപയും, ആന്ധ്രാപ്രദേശ് (36) എംപിമാരുടെ ₹150.76 കോടിയും പഞ്ചാബ് (20) എംപിമാരുടെ ശരാശരി ആസ്തി ₹88.94 കോടിയുമാണ്.

എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുള്ളവര്‍, കേരളം ഒന്നാമത്‌: എഡിആർ റിപ്പോർട്ട്
ഏകദിന ക്രിക്കറ്റില്‍ 10,000 കടന്ന് രോഹിത്; ഇന്ത്യക്ക് മികച്ച തുടക്കം

റിപ്പോർട്ട് അനുസരിച്ച് 385 ബിജെപി എംപിമാരിൽ ഒരു എംപിയുടെ ശരാശരി ആസ്തി ₹18.31 കോടിയാണ്. 81 കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി ₹39.12 കോടി, 36 ടിഎംസി എംപിമാരുടെ ശരാശരി ആസ്തി ₹8.72 കോടി, 31 വൈഎസ്ആർസിപി എംപിമാർക്ക് ശരാശരി ആസ്തി 153.76 കോടി രൂപയുമാണ്. 16 തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി) എംപിമാരുടെ ശരാശരി ആസ്തി 383.51 കോടി രൂപയും 8 എൻസിപി എംപിമാരുടെ ശരാശരി ആസ്തി 30.11 കോടി രൂപയും 11 എഎപി എംപിമാരുടെ ശരാശരി ആസ്തി 119.84 കോടി രൂപയുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in