ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ കബളിപ്പിച്ച് കടത്തി; ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ പുതിയ ആരോപണം

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ കബളിപ്പിച്ച് കടത്തി; ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ പുതിയ ആരോപണം

പലരും ജോലി വാഗ്ദാനങ്ങളില്‍ വഞ്ചിതരായാണ് കാനഡയിലേക്ക് കുടിയേറുന്നത്

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബില്‍ നിന്ന് യുവാക്കളായ സിഖുകാരെ കാനഡയിലേക്ക് കുടിയേറാന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ള ഖലിസ്ഥാനി നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹര്‍ദീപ് സിങ് നിജ്ജാര്‍, മോനീന്ദര്‍ സിങ് ബുവല്‍, ഭഗത് സിങ് ബ്രാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഖലിസ്ഥാനി നേതാക്കളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുന്‍കൈയെടുത്തത്. പ്ലംബര്‍മാര്‍, ട്രക്ക് ജീവനക്കാര്‍, ഗുരുദ്വാരകളിലെ മതപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ ജോാലിക്ക് ആവശ്യമുണ്ടെന്ന് അറിയിക്കുകയും പരസ്യം ചെയ്തു യുവാക്കളെ കാനഡയിലേക്ക് കടത്തുകയും പിന്നീട് അവരെ ഖലിസ്ഥാന്‍ അനുകൂല സംഘടനകളിലേക്ക് ചേര്‍ക്കുകയുമാണ് ഇത്തരം നേതാക്കള്‍ ചെയ്യുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍റേ, ബ്രാംപ്ടണ്‍, എഡ്മണ്ടണ്‍ എന്നിവടങ്ങളിലെ 30 ഗുരുദ്വാരകള്‍ നിയന്ത്രിക്കുന്നതിനായി ആളുകളെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

പലരും ജോലി വാഗ്ദാനങ്ങളില്‍ വഞ്ചിതരായാണ് കാനഡയിലേക്ക് കുടിയേറുന്നത്. ജോലി നല്‍കാമെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പിന്നീട് അവരെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ് പതിവ്. പിന്നീട് ഇവര്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിലും തീവ്ര മതസഭകളിലും പങ്കെടുക്കുകയും ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലി ഉറപ്പാക്കുന്നതിനായി കാനഡയിലേക്ക് എത്താൻ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളെയും ഇവര്‍ ചൂഷണം ചെയ്യാറുണ്ട്. സര്‍റേ, ബ്രാംപ്ടണ്‍, എഡ്മണ്ടണ്‍ എന്നിവടങ്ങളിലെ 30 ഗുരുദ്വാരകള്‍ നിയന്ത്രിക്കുന്നതിനായി ആളുകളെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ല്‍ പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള ഒന്നിലധികം കൊലപാതകങ്ങള്‍ നിജ്ജാറും കൂട്ടാളികളും ചേര്‍ന്ന് സംഘടിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ സംഘടനകളുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. 2016-ല്‍ പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള ഒന്നിലധികം കൊലപാതകങ്ങള്‍ നിജ്ജാറും കൂട്ടാളികളും ചേര്‍ന്ന് സംഘടിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ കബളിപ്പിച്ച് കടത്തി; ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ പുതിയ ആരോപണം
കാനഡയും ഖലിസ്ഥാൻ വാദവും തമ്മിലെന്ത്?

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞാണ് പല ഗുരുതരമായ കുറ്റകൃത്യങ്ങളും ഇവര്‍ ചെയ്യുന്നത്

എങ്കിലും ഇവര്‍ക്കെതിരെ ഏതെങ്കിലും കനേഡിയന്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായും വിവരമില്ല. ഖലിസ്ഥാനി അനുകൂല സംഘടനകള്‍ കാനഡയില്‍ വളര്‍ന്നുവന്നതിനാല്‍ പല ഗുരുദ്വാരകളില്‍ നിന്നും മിതവാദികളും ഇന്ത്യാ അനുകൂലികളുമായ സിഖുകാരെ പുറത്താക്കിയിട്ടുമുണ്ട്. മാത്രമല്ല, ഖലിസ്ഥാനി സംഘടനകളുടെ സ്വധീനം വര്‍ധിച്ചുവന്നതിനാല്‍ കാനഡയിലെ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞാണ് പല ഗുരുതരമായ കുറ്റകൃത്യങ്ങളും ഇവര്‍ ചെയ്യുന്നത്. കാനഡയില്‍ ഭീകരാക്രമങ്ങള്‍ നടത്തുന്നതിന് പഞ്ചാബില്‍ നിന്ന് ഗുണ്ടാസംഘങ്ങളെ കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in