അച്ഛൻ ചെയ്തതാണ് പറഞ്ഞത്; ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞതിൽ ലജ്ജയില്ലെന്ന് ഖുശ്ബു

അച്ഛൻ ചെയ്തതാണ് പറഞ്ഞത്; ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞതിൽ ലജ്ജയില്ലെന്ന് ഖുശ്ബു

എട്ട് വയസുളളപ്പോൾ സ്വന്തം അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു

അച്ഛനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട കാര്യം പുറംലോകം അറിഞ്ഞതിൽ തനിക്ക് ലജ്ജയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗവും സിനിമാ താരവുമായ ഖുശ്ബു. സത്യസന്ധതയോടെ തുറന്ന് പറഞ്ഞ ഒരു കാര്യത്തിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. താൻ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ഇക്കാര്യം തുറന്ന് പറഞ്ഞതിൽ തനിക്ക് ലജ്ജയില്ലെന്നും കുറ്റം ചെയ്ത വ്യക്തിക്കാണ് ലജ്ജ വേണ്ടതെന്നും അവർ വ്യക്തമാക്കി.

എട്ട് വയസുളളപ്പോൾ സ്വന്തം അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ എന്തുകൊണ്ട് ഇക്കാര്യം പരസ്യമായി പറഞ്ഞു എന്നതിന് വിശദീകരണവുമായാണ് ഖുഷ്ബു ഇപ്പോൾ രംഗത്തെത്തിയത്.

എല്ലാവര്‍ക്കും പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ തുറന്നുപറഞ്ഞത്. എപ്പോഴും നമ്മൾ ശക്തരായിരിക്കണം. ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുകയോ വീഴ്ച പറ്റുകയോ ചെയ്താൽ അത് അവസാനമാണെന്ന് കരുതരുത്. നിങ്ങളുടെ എല്ലാ വഴികളും അവിടെ അവസാനിക്കുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കാൻ താൻ ഇത്രയും വർഷമെടുത്തു. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തോട് തുറന്ന് പറയണമെന്നും അവർ കൂട്ടിച്ചേർത്തു.

അച്ഛൻ ചെയ്തതാണ് പറഞ്ഞത്; ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞതിൽ ലജ്ജയില്ലെന്ന് ഖുശ്ബു
'അച്ഛനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടു' ; എട്ടു വയസ്സു മുതൽ പീഡനത്തിരയായെന്ന് ഖുശ്ബു

ബര്‍ഖ ദത്തിന്റെ മോജൊ സ്‌റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട ദുരനുഭവം ഖുശ്ബു തുറന്ന് പറഞ്ഞത്. എട്ട് വയസ്സ് മുതല്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നു, എന്നാൽ 15 വയസിന് ശേഷം മാത്രമേ ചൂഷണത്തിനെതിരെ സംസാരിക്കാന്‍ പോലും സാധിച്ചുള്ളെന്നും ഖുശ്ബു പറഞ്ഞു.

ഒരു കുട്ടിയെ ദുരുപയോഗം ചെയ്യുമ്പോൾ അത് കുട്ടിയുടെ ജീവിതത്തെയാണ് മുറിവേൽപ്പിക്കുന്നത്. അത് ഒരു പെൺകുട്ടിയെയോ ആൺകുട്ടിയെയോ കുറിച്ചല്ല. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മകളെ തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്നു തന്റെ അച്ഛനെന്നും അവർ പറഞ്ഞു.

അച്ഛൻ ചെയ്തതാണ് പറഞ്ഞത്; ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞതിൽ ലജ്ജയില്ലെന്ന് ഖുശ്ബു
ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

അഭിനേതാവും ചലച്ചിത്ര നിർമാതാവും ടെലിവിഷൻ അവതാരകയുമായ ഖുശ്ബു സുന്ദർ 2010 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഡിഎംകെയിൽ ആയിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൺഗ്രസിലേക്ക് മാറുകയും പാർട്ടിയുടെ വക്താവാകുകയും ചെയ്തു. പാർട്ടിക്ക് കീഴിൽ, അവർ 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഡിഎംകെയോട് പരാജയപ്പെടുകയും ചെയ്തു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായി പ്രവർത്തിക്കുകയാണ്. അടുത്തിടെയാണ് അവരെ വനിതാ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തത്.

logo
The Fourth
www.thefourthnews.in