ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

കർശന ഉപാധികളോടെയാണ് ബംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതി രേവണ്ണക്ക് ജാമ്യം അനുവദിച്ചത്

മകൻ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച കർണാടക എംഎൽഎ എച് ഡി രേവണ്ണ ജയിൽ മോചിതനായി. അഞ്ചു ലക്ഷം രൂപയുടെ രണ്ടു ആൾ ജാമ്യവും കർശന ഉപാധികളും മുന്നോട്ട് വെച്ചാണ്  ബംഗളുരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി  രേവണ്ണക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. പരപ്പന അഗ്രഹാരയിൽ ആറ് ദിവസം കിടന്ന രേവണ്ണയുടെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാനിരിക്കെയാണ് ജാമ്യം.

രേവണ്ണക്ക് ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തെ ബാധിക്കുമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വാദം കോടതി അംഗീകരിച്ചില്ല. പ്രജ്വൽ രേവണ്ണക്കെതിരെ പുറത്തു വന്ന വീഡിയോയുമായി രേവണ്ണക്ക് ബന്ധമില്ല, രേവണ്ണക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും  അഭിഭാഷകൻ വാദിച്ചു. ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഭയത്താൽ ആണെന്നും മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴി നിലനിൽക്കുന്നതാണെന്നും എസ്ഐടി കോടതിയെ ധരിപ്പിച്ചു.

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി
'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ടവരെയോ സമീപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുത്, പാസ്പോർട്ട്  കോടതി മുൻപാകെ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ എല്ലാ മാസവും രണ്ടാം ഞായറാഴ്ച മുടക്കം കൂടാതെ ഹാജരാകണമെന്നും കേസുമായി പൂർണമായും സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചു. കോടതിയുടെ അനുമതി ഇല്ലാതെ കർണാടക വിടരുതെന്നും അതിജീവിതയുടെ സ്വദേശമായ മൈസൂരുവിലെ കെ ആർ നഗര താലൂക്കിൽ പ്രവേശിക്കരുതെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.  

ജയിൽ മോചിതനായ രേവണ്ണ പിതാവ് എച്ച് ഡി ദേവെ ഗൗഡയുടെ ബെംഗളൂരുവിലെ വീട്ടിലേക്കാണ് പോയത്. മകൻ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവതിയെ  തട്ടിക്കൊണ്ടു പോയെന്ന കേസിലാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. അമ്മയെ കാണാനില്ലെന്നും രേവണ്ണയുടെ നിർദേശപ്രകാരം  സഹായി തട്ടിക്കൊണ്ടു പോയെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ മകൻ മൈസൂരു പോലീസിൽ നൽകിയ പരാതിയായിരുന്നു കേസിനാധാരം.

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി
ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

യുവതിയെ കണ്ടെത്തി പോലീസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ തന്നെ ആരും തട്ടി കൊണ്ട് പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് അതിജീവിത  വീഡിയോ സന്ദേശം പുറത്തു വിട്ടു. രേവണ്ണയുടെ പേരിൽ മറ്റു പരാതികൾ  ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇതിൽ എഫ് ഐ  ആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ഇതോടെയാണ് ഈ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ജയിൽ മോചിതനാകാൻ സാധിച്ചത്.

അതേസമയം, കേസിലെ കൂട്ട് പ്രതിയും  ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ ഇന്ത്യയിൽ എത്തുന്നതും കാത്തിരിപ്പാണ് അന്വേഷണ സംഘം. മേയ് അഞ്ചാം തിയതി രേവണ്ണ അറസ്റ്റിലായതിനെ തുടർന്നായിരുന്നു ജർമനിയിൽ നിന്നുള്ള മടക്ക യാത്ര പ്രജ്വൽ നീട്ടിവെച്ചത്. ഏപ്രിൽ 27ന് രാജ്യം വിട്ട പ്രജ്വൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒളിച്ചു കഴിയുകയാണെന്നാണ് റിപ്പോർട്ട്. മേയ് 15നുള്ള ബെംഗളുരുവിലേക്കുള്ള മടക്ക ടിക്കറ്റ് പ്രജ്വൽ റദ്ദാക്കിയിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുള്ള പ്രജ്വലിനെ  വിദേശ രാജ്യത്തു പോയി അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിക്കില്ല.

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി
വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രജ്വലിനെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ്  വേണ്ട സമ്മർദ്ദം ചെലുത്തുന്നില്ലെന്നാണ് റിപ്പോർട്ട് . ഇക്കാര്യം ആരോപണമായി കർണാടക സർക്കാർ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്തായാലും അറസ്റ്റിലായാലും ജാമ്യം എളുപ്പത്തിൽ ലഭിക്കുമെന്ന് ഉറപ്പാക്കിയ ശേഷമേ പ്രജ്വൽ ഇന്ത്യയിൽ കാലുകുത്തു എന്നാണ് ലഭിക്കുന്ന വിവരം.

logo
The Fourth
www.thefourthnews.in