റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര
റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര

ലീവ് സറണ്ടർ; നികുതി ഇളവ് പരിധി ഉയർത്തി കേന്ദ്രം

3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി

സർക്കാർ ഇതര - സ്വകാര്യ ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവ് പരിധി ഉയർത്തിയ നടപടി പ്രാബല്യത്തില്‍. വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് ലഭിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യങ്ങൾക്കുള്ള നികുതി ഇളവ് പരിധി കേന്ദ്ര ബജറ്റിൽ വാഗ്ദാനം ചെയ്തതുപോലെ 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി സർക്കാർ വിജ്ഞാപനം ഇറക്കി. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്ന നികുതി ഇളവ് ശമ്പളക്കാരായ വ്യക്തിഗത ആദായനികുതി ദായകരിൽ പകുതിയിൽ കൂടുതൽ പേർക്ക് ഗുണം ചെയ്യുമെന്ന് റവന്യൂ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

സർക്കാർ ഇതര ശമ്പളക്കാരായ ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവിനുള്ള പരിധി മൂന്ന് ലക്ഷമായി നിശ്ചയിച്ചത് 2002 ലാണ്. അന്ന് സർക്കാർ ജോലിയിലെ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപയായിരുന്നു

സർക്കാർ ഇതര ശമ്പളക്കാരായ ജീവനക്കാരുടെ ലീവ് സറണ്ടർ നികുതി ഇളവിനുള്ള പരിധി മൂന്ന് ലക്ഷമായി നിശ്ചയിച്ചത് 2002 ലാണ്. അന്ന് സർക്കാർ ജോലിയിലെ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപയായിരുന്നുവെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. സർക്കാർ ശമ്പള വർദ്ധനവിന് അനുസൃതമായി, ഈ പരിധി 25 ലക്ഷമായി ഉയർത്താൻ നിർദേശിക്കുന്നതായും അവർ വ്യക്തമാക്കി.

റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര
'പ്ലസ് ടു സീറ്റ് വർധിപ്പിക്കുമ്പോള്‍ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണ്?' സർക്കാരിനെതിരെ കാന്തപുരം വിഭാഗം

ഇത് ഭേദഗതിക്ക് മുൻപ് നൽകേണ്ട നികുതിയിൽ 7 ലക്ഷം രൂപ ലഭിക്കാൻ കാരണമാകുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര ദി ഹിന്ദുവിനോട് പറഞ്ഞു. 33 വർഷത്തെ തൊഴിൽ ജീവിതത്തിൽ പ്രതിവർഷം ഏകദേശം 20,000 രൂപയുടെ സമ്പാദ്യമാണിതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, വിരമിക്കുന്ന വർഷത്തിൽ പുതിയ ഇളവ് രഹിത ആദായനികുതി വ്യവസ്ഥയിലേക്ക് മാറുന്ന ജീവനക്കാർക്കും ഈ മാറ്റത്തിന്റെ പ്രയോജനം ലഭിക്കുമെന്നും മൽഹോത്ര കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in