ചട്ടലംഘനം: മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

ചട്ടലംഘനം: മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

മഹാരാഷ്ട്രയിലെ 108 കഫ് സിറപ്പ് നിര്‍മാതാക്കളില്‍ 84 എണ്ണത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

നിയമലംഘനം നടത്തിയതിന് മഹാരാഷ്ട്രയില്‍ കഫ് സിറപ്പ് നിര്‍മാണ കമ്പനനികളുടെ ലൈസന്‍സ് റദ്ദാക്കി. ഗാംബിയയിലും ഉസ്ബസ്ക്കിസ്ഥാനിലുമായി ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യത്തിനകത്ത് തന്നെ ഇത്തരത്തിലൊരു നടപടി. സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84 എണ്ണത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഇതില്‍ ആറ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നാലെണ്ണത്തിന് ഉത്പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് നിയമസഭയില്‍ ഈ വിവരങ്ങള്‍ പങ്കുവച്ചത്.

ചട്ടലംഘനം: മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചു

സംസ്ഥാനത്ത് നിന്ന് മരുന്ന് കയറ്റുമതി ചെയ്യുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം പാലിക്കുമെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തെ 20 ശതമാനം നിര്‍മാതാക്കളും ചട്ടലംഘനം നേരിടുന്നുണ്ടെന്നതാണ് സാഹചര്യം. എന്നാല്‍ ഗാംബിയയിലോ ഉസ്ബസ്ക്കിസ്ഥാനിലോ പ്രശ്നക്കാരായ കഫ്സിറപ്പ് കമ്പനികള്‍ മഹാരാഷ്ട്ര ആസ്ഥാനമായുള്ളതല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദീകരിച്ചു.

ചട്ടലംഘനം: മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
'ഇന്ത്യന്‍ മരുന്ന് വ്യവസായത്തിന് കളങ്കം'; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നടപടി

ഇന്ത്യന്‍ കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ച കഫ് സിറപ്പാണ് ഗാംബിയയില്‍ 70 കുട്ടികളുടെ മരണത്തിനിടയാക്കിയത്. ഇത് സംബന്ധിച്ച ഗാംബിയന്‍ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശരിവച്ചു. ഗാംബിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു യുഎസ് ഏജന്‍സി വിഷയത്തില്‍ പഠനം നടത്തിയത്. ഡൈതലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ വൃക്കരോഗത്തിന് കാരണമാകും വിധത്തില്‍ അടങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

ചട്ടലംഘനം: മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
ഗാംബിയയില്‍ കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ലോകാരോഗ്യ സംഘടന കൈമാറിയ വിവരം അപര്യാപ്തമെന്ന് ഇന്ത്യ

തുടര്‍ച്ചയായി അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ വൃക്ക തകരാര്‍ മൂലം മരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗാംബിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയിലാണ് കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പാണ് കുട്ടികളില്‍ ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയത്.

ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബസ്ക്കിസ്ഥാൻ സർക്കാരും വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മരുന്നു നിർമാണ കമ്പനിയായ മരിയോണ്‍ ബയോടെകിനെതിരെയാണ് പരാതി. സ്ഥാപനം നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് അമിത അളവിൽ ഉപയോഗിച്ച കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in