സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാനായി കൂട്ടിൽ കയറി; യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു

സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാനായി കൂട്ടിൽ കയറി; യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു

ആന്ധ്രാ തിരുപ്പതിയിലെ ശ്രീ വെങ്കിടെശ്വര സൂവോലജിക്കല്‍ പാര്‍ക്കില്‍ ആണ് സംഭവം

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ മൃഗശാലയില്‍ സെല്‍ഫി എടുക്കാനായി സിംഹത്തിനടുത്തേക്ക് ചെന്നയാളെ സിംഹം കടിച്ചുകീറി കൊന്നു. ആന്ധ്രാ തിരുപ്പതിയിലെ ശ്രീ വെങ്കിടെശ്വര സൂവോലജിക്കല്‍ പാര്‍ക്കില്‍ ആണ് സംഭവം.

സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാനായി കൂട്ടിൽ കയറി; യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു
കൊല്ലത്ത് കാണാതായ കുട്ടികൾ മുങ്ങിമരിച്ച നിലയിൽ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ അപകടം; കഴിഞ്ഞ വര്‍ഷം 1040 മരണങ്ങൾ

രാജസ്ഥാന്‍ അള്‍വാര്‍ സ്വദേശി പ്രഹ്‌ളാദ് ഗുജ്ജര്‍ ആണ് തുറന്ന കൂട്ടിലേക്ക് എടുത്തു ചാടി കൊല്ലപ്പെട്ടത്. അധികൃതരുടെ മുന്നറിയിപ്പ് മറികടന്ന് ഇദ്ദേഹം വേലിയില്‍ കയറി കൂട്ടിലേക്കു ചാടുകയായിരുന്നു.

സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാനായി കൂട്ടിൽ കയറി; യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു
ആരേയും നിരാശരാക്കിയില്ല; പ്രണയദിനത്തിൽ 16 ഇടങ്ങളിലേക്ക് കേക്ക് ഓർഡർ ചെയ്ത യുവാവിന് ആശംസകളുമായി സൊമാറ്റോ

സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രഹ്ലാദന്‍ മരത്തില്‍ കയറിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. എന്നാല്‍, സിംഹം പിന്തുടര്‍ന്നെത്തി കഴുത്തില്‍ കടിച്ചു കീറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഹ്‌ളാദിന്റെ മരണംസംഭവിക്കുകയായിരുന്നു.

പ്രഹ്ലാദന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃഗശാല അധികൃതര്‍ സിംഹത്തെ മറ്റൊരിടത്തേക്ക് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.

logo
The Fourth
www.thefourthnews.in