ആരേയും നിരാശരാക്കിയില്ല; പ്രണയദിനത്തിൽ 16 ഇടങ്ങളിലേക്ക് കേക്ക് ഓർഡർ ചെയ്ത യുവാവിന് ആശംസകളുമായി സൊമാറ്റോ

ആരേയും നിരാശരാക്കിയില്ല; പ്രണയദിനത്തിൽ 16 ഇടങ്ങളിലേക്ക് കേക്ക് ഓർഡർ ചെയ്ത യുവാവിന് ആശംസകളുമായി സൊമാറ്റോ

മറ്റൊരു പ്രമുഖ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയുടെ പ്രണയദിന ട്വീറ്റുകളും വൈറലായിരുന്നു

പ്രണയദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിരവധി പേരാണ് സമ്മാനങ്ങൾ അയച്ചത്. പലതരത്തിലുള്ള സമ്മാനങ്ങൾ അയച്ചവരിൽ ഭക്ഷണങ്ങൾ സമ്മാനമായി അയച്ചവരും നിരവധിയാണ്. ഇതിനിടെ പ്രണയ ദിനത്തിൽ 16 വ്യത്യസ്ത അഡ്രസുകളിലേക്ക് കേക്കുകൾ അയച്ച യുവാവാണ് ഇപ്പോൾ സൈബറിടത്തിലെ ചർച്ചാവിഷയം.

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയാണ് 16 പേർക്ക് കേക്കുകൾ അയച്ച തരുൺ എന്ന ഡൽഹി സ്വദേശിയായ യുവാവിനെ പരിചയപ്പെടുത്തിയത്. ''ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡൽഹിയിൽ നിന്നുള്ള തരുണിന് പ്രണയദിനാശംസകൾ'' എന്നായിരുന്നു സൊമോറ്റോയുടെ ട്വീറ്റ്.

ആരേയും നിരാശരാക്കിയില്ല; പ്രണയദിനത്തിൽ 16 ഇടങ്ങളിലേക്ക് കേക്ക് ഓർഡർ ചെയ്ത യുവാവിന് ആശംസകളുമായി സൊമാറ്റോ
മല്ലിക സുകുമാരന്റെ 50 സിനിമാ വർഷം; ആഘോഷമാക്കാൻ സുഹൃത്തുക്കൾ,18 ന് സംഗമം

ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്വീറ്റ് വൈറലാവുകയായിരുന്നു. നിരവധി പേരാണ് തങ്ങൾക്കറിയാവുന്ന തരുണിനെ ടാഗ് ചെയ്തുകൊണ്ട് സൊമാറ്റോയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചത്.

ഇതിനിടെ മറ്റൊരു പ്രമുഖ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയുടെ പ്രണയദിന ട്വീറ്റുകളും വൈറലായിരുന്നു. വാലന്റൈൻസ് ഡേയിൽ വാലന്റൈൻ ഇല്ലാത്ത യുവതിയെ ആശ്വസിപ്പിച്ച സ്വിഗ്ഗി വേണമെങ്കിൽ യുവതിയുടെ വാലന്റൈൻ ആവാമെന്ന് പറഞ്ഞ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ആരേയും നിരാശരാക്കിയില്ല; പ്രണയദിനത്തിൽ 16 ഇടങ്ങളിലേക്ക് കേക്ക് ഓർഡർ ചെയ്ത യുവാവിന് ആശംസകളുമായി സൊമാറ്റോ
'പാലും പഴവുമായി' വികെ പ്രകാശ്; മീരജാസ്മിനും അശ്വിൻ ജോസും പ്രധാനതാരങ്ങൾ

ഇതിന് മറുപടിയായിയ തനിക്ക് ചീസ് ഓവർലോഡഡ് ആയ പിസ സമ്മാനമായി നൽകാനായിരുന്നു യുവതിയുടെ മറുപടി, ഇതിനോട് പ്രതികരിച്ച സ്വിഗ്ഗി യുവതിയുടെ ഡീറ്റേയിൽസ് ഡിഎം ആയി അയക്കാനും മറുപടി നൽകി.

logo
The Fourth
www.thefourthnews.in