'അക്ബറിനെയും സീതയെയും ഒരുമിച്ച്‌ താമസിപ്പിക്കരുത്'; സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി കോടതിയിൽ

'അക്ബറിനെയും സീതയെയും ഒരുമിച്ച്‌ താമസിപ്പിക്കരുത്'; സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി കോടതിയിൽ

ഏറ്റവും കുറഞ്ഞത് 'അക്ബർ' എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ പക്ഷം

സിലിഗുരി സഫാരി പാർക്കിൽ 'സീത' എന്ന പെൺസിംഹത്തെ 'അക്ബർ' എന്ന് പേരുള്ള ആൺസിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയിൽ. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാള്‍ ഘടകം കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

'അക്ബറിനെയും സീതയെയും ഒരുമിച്ച്‌ താമസിപ്പിക്കരുത്'; സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി കോടതിയിൽ
വയനാട് പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; ലാത്തിച്ചാര്‍ജ്, എംഎല്‍എമാര്‍ക്ക് നേരേ നാട്ടുകാരുടെ കുപ്പിയേറ്‌

ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്.

ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും സിലിഗുരിയിൽ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങൾ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്.

'അക്ബറിനെയും സീതയെയും ഒരുമിച്ച്‌ താമസിപ്പിക്കരുത്'; സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി കോടതിയിൽ
വന്യജീവി ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധം

സിംഹങ്ങൾക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും, ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിൽ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് 'അക്ബർ' എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ പക്ഷം. സംസ്ഥാന വനം വകുപ്പും, സഫാരി പാർക്ക് അധികൃതരും കേസിൽ കക്ഷികളാണ്.'

logo
The Fourth
www.thefourthnews.in