സംവരണം, പുനഃസംഘടന; ജമ്മു കശ്മീര്‍ ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ; ധൃതി എന്തിനെന്ന് പ്രതിപക്ഷം

സംവരണം, പുനഃസംഘടന; ജമ്മു കശ്മീര്‍ ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ; ധൃതി എന്തിനെന്ന് പ്രതിപക്ഷം

ഭേദഗതികള്‍ക്ക് എതിരെ പ്രതിപക്ഷം രംഗത്തെത്തി

ജമ്മു കശ്മീര്‍ സംവരണ, പുനഃസംഘടന നിയമ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും സംവരണം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് ജമ്മു കശ്മീര്‍ സംവരണ നിയമം. ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്ത് ഉള്‍പ്പടെയുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.

സംവരണം, പുനഃസംഘടന; ജമ്മു കശ്മീര്‍ ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ; ധൃതി എന്തിനെന്ന് പ്രതിപക്ഷം
അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടിയുടെ വായ്പ; ഭൂരിഭാഗവും കോർപറേറ്റുകളുടേത്

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്ന നിയമമാണ് ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം. ജമ്മു കശ്മീര്‍ നിയമസഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തുന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. ഏഴ് സീറ്റുകള്‍ പട്ടികജാതികള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്യുന്നു.

ഭേദഗതികള്‍ക്ക് എതിരെ പ്രതിപക്ഷം രംഗത്തെത്തി. അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയാണ് ചെയ്തതെന്നും ഇത് കൊണ്ട് എന്ത് നേട്ടമുണ്ടാക്കിയെന്നും ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗതൊ റായ് ചോദിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആശയം നടപ്പിലാക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതുകൊണ്ട് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നേട്ടമുണ്ടായില്ലെന്നും സൗഗതൊ റായ് വിമര്‍ശിച്ചു. ധൃതിയില്‍ നിയമമുണ്ടാക്കുന്നതിന് പകരം, ആദ്യം ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും റായ് പറഞ്ഞു.

സംവരണം, പുനഃസംഘടന; ജമ്മു കശ്മീര്‍ ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ; ധൃതി എന്തിനെന്ന് പ്രതിപക്ഷം
രാഷ്ട്രീയ രജ്‌പുത് കര്‍ണിസേന അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ചു

ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാരും, പതാകകളും, ഭരണഘടനകളും സാധ്യമാകില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ മറുപടിയായി പറഞ്ഞു. 'എങ്ങനെയാണ് ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് പതാകയുമുണ്ടാകുന്നത്? ഇത് ചെയ്തവര്‍ തെറ്റു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ തെറ്റ് തിരുത്തി. ഒരു പ്രധാനമന്ത്രിയും ഒരു ഭരണഘടനയും ഒരു പതാകയും മാത്രമേ പാടുള്ളുവെന്ന് ഞങ്ങള്‍ 1950 മുതല്‍ പറയുന്നതാണ്. അത് ഞങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു'- അമിത് ഷാ പറഞ്ഞു.

logo
The Fourth
www.thefourthnews.in