ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്ന് സൂചന; വോട്ടെടുപ്പ് ഏഴ് ഘട്ടമായി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്ന് സൂചന; വോട്ടെടുപ്പ് ഏഴ് ഘട്ടമായി

ആദ്യ ഘട്ട സ്ഥാനാർഥികളെ ബിജെപി ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. 195 പേരടങ്ങുന്ന പട്ടികയാണ് ഭരണപക്ഷം പുറത്തുവിട്ടത്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാർച്ച് പതിനാലിനോ പതിനഞ്ചിനോ ആയിരിക്കാം പ്രഖ്യാപനം. 2019ന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 14 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്ന് സൂചന; വോട്ടെടുപ്പ് ഏഴ് ഘട്ടമായി
കോൺഗ്രസിന്റെ തകർച്ച ആരംഭിച്ച 1967 പൊതുതിരഞ്ഞെടുപ്പ്

ആദ്യ ഘട്ട സ്ഥാനാർഥികളെ ബിജെപി ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. 195 പേരടങ്ങുന്ന പട്ടികയാണ് ഭരണപക്ഷം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖർ പട്ടികയിലിടം പിടിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാർ ദേബും ശിവ്‌രാജ് സിങ് ചൗഹാനും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടു.

അതേസമയം, ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചർച്ചകള്‍ നടക്കുന്നതിനാല്‍ സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. ബിജെപിയെ പോലെ തിരക്കുകൂട്ടാന്‍ തങ്ങളില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in