മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്, രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കി

മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്, രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കി

രാഹുലിന്റെ രൂക്ഷ വിമര്‍ശനവും സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണവും അടക്കം ഇന്നലെയും സഭ പ്രക്ഷുബ്ദമായിരുന്നു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദി ഇന്ന് മറുപടി പറയും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഇന്നലെ ലോക്‌സഭയില്‍ അറിയച്ചത്. ഓഗസ്റ്റ് എട്ടിനാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് ദിവസം പിന്നിടുമ്പോഴും അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി മോദി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സഭ പ്രക്ഷുബ്ദമായി തുടരുകയാണ്.

മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്, രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കി
'മോദി എന്തിനെയാണ് ഭയക്കുന്നത്?' രാഹുലിന്റെ പ്രസംഗം സന്‍സദ് ടി വി വെട്ടിക്കുറച്ച് സംപ്രേഷണം ചെയ്തു, ആരോപണവുമായി കോൺഗ്രസ്

രാഹുലിന്റെ രൂക്ഷ വിമര്‍ശനവും സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണവും അടക്കം ഇന്നലെയും സഭ പ്രക്ഷുബ്ദമായിരുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഭരണപക്ഷത്തെ രാജ്യദ്യോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല എന്നും രാഹുല്‍ കഴിഞ്ഞ ദിവസം സഭയില്‍ വിമര്‍ശിച്ചു.

മണിപ്പൂർ: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്, രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കി
മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി മോദി പ്രശംസയും ആഗോള പ്രതിച്ഛായയും, ഇന്നും ചര്‍ച്ച

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. താന്‍ ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ലെന്നും പറഞ്ഞ രാഹുല്‍ മണിപ്പൂരിലെ അവസ്ഥകള്‍ പാര്‍ലമെന്റില്‍ വിവരിച്ചു. രാവണന്‍ രണ്ടുപേരുടെ ശബ്ദം മാത്രമേ കേള്‍ക്കു അതുപോലെ മോദി അമിത് ഷായെയും അദാനിയേയും മാത്രമേ കേള്‍ക്കു. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേ സമയം രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപിച്ച് സ്ത്രീവിരുദ്ധമെന്ന് സ്മൃതി ഇറാനി, സ്പീക്കർക്ക് പരാതി നല്‍കി.

പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകള്‍ പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഭരണ പക്ഷം രാജ്യത്തിന് തീയ്യിടുന്നു എന്ന പരാമര്‍ശം ഉള്‍പ്പെടെയാണ് നീക്കിയത്. കൊല, കൊലപാതകി, പ്രധാനമന്ത്രി തുടങ്ങിയ വാക്കുകളാണ് നീക്കിയത്.

പ്രതിപക്ഷം മോദിയുടെ മൗനം ചൂണ്ടിക്കാട്ടുമ്പോള്‍ ഭരണ പക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാനാണ് അവിശ്വാസ പ്രമേയ ചര്‍ച്ച ഉപയോഗിച്ചത്. ആഗോളതലത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയും ഭരണപക്ഷം ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. പ്രതിപക്ഷം ഉയര്‍ത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളല്ല അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എന്നയിരുന്നു അമിത് ഷാ സഭയില്‍ പ്രതികരിച്ചത്. ജനങ്ങൾക്ക് മോദിയില്‍ പൂർണ വിശ്വാസം ഉണ്ട്. ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയമെന്നും അമിത് ഷാ ആരോപിച്ചു. കള്ളങ്ങൾ നിറച്ചതാണ് അവിശ്വാസ പ്രമേയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന വാദവും അമിത് ഷാ ഉന്നയിച്ചു.

ഭരണ പക്ഷം രാജ്യത്തിന് തീയ്യിടുന്നു എന്ന പരാമര്‍ശം ഉള്‍പ്പെടെയാണ് നീക്കിയത്.

അതേസമയം മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതിൽ സൻസദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയുണ്ടായി. ചര്‍ച്ചയില്‍ 37 മിനിട്ട് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ 14 മിനിട്ട് ഭാഗം മാത്രമാണ് പാർലമെന്റിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടി വി സംപ്രേഷണം ചെയ്തതെന്നാണ് ആരോപണം. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സംപ്രേഷണത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സന്‍സദ് ടിവിയില്‍ സ്‌ക്രോള്‍ ചെയ്തത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.  പ്രതിപക്ഷം വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ള അത്തരത്തിലുള്ള വിവരങ്ങള്‍ സ്ക്രോള്‍ ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

മണിപ്പൂരിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചയെങ്കിലും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കേണ്ട എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. എന്നാല്‍ വിവിധ വിഷയങ്ങളിലെല്ലാം ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ന് ചേരുന്ന സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ മോദി എന്ത് മറുപടി പറയുമെന്നതാണ് ശ്രദ്ധേയം.

logo
The Fourth
www.thefourthnews.in