കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; തഹസിൽദാറുടെ വീട്ടിൽ നിന്ന് പണവും സ്വർണവും പിടിച്ചെടുത്തു

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; തഹസിൽദാറുടെ വീട്ടിൽ നിന്ന് പണവും സ്വർണവും പിടിച്ചെടുത്തു

പൊതു ജനങ്ങളിൽ നിന്നും അല്ലാതെയും ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന കൈക്കൂലി - അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത റെയ്ഡ്

കർണാടകയിൽ ലോകായുക്ത റെയ്‌ഡിൽ കുടുങ്ങി സർക്കാർ ഉദ്യോഗസ്ഥർ. അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു കെ ആർ പുര തഹസിൽദാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

ബെംഗളൂരുവിൽ 10 ഇടങ്ങളിലായി പുലർച്ചെ മുതൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയാണ്. ഇവയെല്ലാം തഹസിൽദാർ അജിത് റായിയുമായി ബന്ധപ്പെട്ട ഇടങ്ങളാണെന്ന് ലോകായുക്തവൃത്തങ്ങൾ അറിയിച്ചു. തഹസിൽദാർ അജിത് റായിയുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും മറ്റു ലോഹങ്ങളും പിടിച്ചെടുത്തു. കറൻസി നോട്ടുകളും കൂട്ടത്തിലുണ്ട്. പരിശോധനയുടെ ദൃശ്യങ്ങൾ ലോകായുക്ത പുറത്തു വിട്ടു.

അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു കെ ആർ പുര തഹസിൽദാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്

ബെംഗളൂരുവിന് പുറമെ ചിക്കബല്ലാപുര, കൽബുർഗി , ചിക്കമഗളൂരു, കോലാർ, തുംകുരു, റായ്ച്ചൂർ എന്നീ ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തുംകുരുവിലെ അസിസ്റ്റന്റ് എൻജിനീയറുടെ വീട്ടിൽ നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു . കോലാറിലെ ഊർജ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിലും പുലർച്ചെ മുതൽ പരിശോധന നടക്കുകയാണ് .

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; തഹസിൽദാറുടെ വീട്ടിൽ നിന്ന് പണവും സ്വർണവും പിടിച്ചെടുത്തു
ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് ; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

ലോകായുക്തയുടെ 20 അംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പരിശോധന പൂർത്തിയായ ശേഷം പിടിച്ചെടുത്ത പണത്തിന്റെയും മറ്റ് സ്വത്തുവകകളുടെയും വിശദവിവരങ്ങൾ ലോകായുക്ത പുറത്തു വിടും. പൊതു ജനങ്ങളിൽ നിന്നും അല്ലാതെയും ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന കൈക്കൂലി - അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത റെയ്ഡ്.

logo
The Fourth
www.thefourthnews.in