പ്രിയങ്ക ഇടപെട്ടു, യുപി 'ഇന്ത്യ'യില്‍ ധാരണ; കോണ്‍ഗ്രസ് 17 സീറ്റില്‍, എസ്പി 63

പ്രിയങ്ക ഇടപെട്ടു, യുപി 'ഇന്ത്യ'യില്‍ ധാരണ; കോണ്‍ഗ്രസ് 17 സീറ്റില്‍, എസ്പി 63

എസ്പിയുമായുള്ള കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തര്‍ക്കം ദേശീയ നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്

ഉത്തര്‍പ്രദേശില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് നില്‍ക്കും. ഇന്ത്യ സഖ്യം സീറ്റ് ധാരണയിലെത്തുന്ന ആദ്യ സംസ്ഥാനമായി യുപി മാറി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയായി. കോണ്‍ഗ്രസ് പതിനേഴ് സീറ്റില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശിന്റെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്പി 63 സീറ്റില്‍ മത്സരിക്കും.

ഇന്ത്യ മുന്നണിയില്‍ പ്രശ്‌നങ്ങളിലെന്നും മുന്നോട്ടു പോകുമെന്നുമുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പതിനേഴ് സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്പിയുമായുള്ള കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തര്‍ക്കം ദേശീയ നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. അഖിലേഷ് യാദവുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സീറ്റ് ധാരണയായത്.

ഹാഥ്‌രസും സിതാപുരും എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം മഥുര സീറ്റ് എസ്പിക്ക് നല്‍കും

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം, പ്രിയങ്ക അഖിലേഷുമായി സംസാരിക്കുകയായിരുന്നു. കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടിത്തം അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധിയും സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം എന്നായിരുന്നു സോണിയ പ്രാദേശിക നേതൃത്വത്തിനോട് പറഞ്ഞത്. യുക്തിരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക ഇടപെട്ടു, യുപി 'ഇന്ത്യ'യില്‍ ധാരണ; കോണ്‍ഗ്രസ് 17 സീറ്റില്‍, എസ്പി 63
സീതയെന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പം? സിംഹമില്ലാതെ ദുര്‍ഗാ ദേവിയെ സങ്കല്‍പ്പിക്കാമോ? വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

മൊറാദാബാദ്, വരാണസി മണ്ഡലങ്ങളെ ചൊല്ലിയാണ് പ്രധാനമായും പ്രശ്‌നം നിലനിന്നിരുന്നത്. മൊറാദാബാദ് സീറ്റിനായുള്ള അവകാശവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. വരാണസിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും. ഹാഥ്‌രസും സിതാപുരും എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം മഥുര സീറ്റ് എസ്പിക്ക് നല്‍കും.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുക്കും. നേരത്തെ, തങ്ങള്‍ ഒറ്റയ്ക്ക് മത്സിക്കുമെന്ന നിലപാടാണ് അഖിലേഷ് യാദവ് സ്വീകരിച്ചിരുന്നത്. നിതീഷ് കുമാറിന്റെ സഖ്യം വിടലിന് കാരണം കോണ്‍ഗ്രസ് ആണെന്നത് ഉള്‍പ്പെടെ രൂക്ഷമായ പ്രതികരണങ്ങള്‍ അഖിലേഷിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in