മണിപ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുമതി, ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കും

മണിപ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുമതി, ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കും

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്

സർക്കാരിനെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കറുടെ അനുമതി. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയത്. മണിപ്പൂർ വംശീയ കലാപത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിവിധ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം പ്രമേയം അവതരിപ്പിക്കാൻ ഉചിതമായ സമയം അറിയിക്കാമെന്നാണ് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.

logo
The Fourth
www.thefourthnews.in