മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി

നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷ നിയമം, എസ്‌സി/എസ്ടി ആക്റ്റ്, ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ശുക്ല ബിജെപിയുടെ സിദ്ദി എംഎൽഎ കേദാർനാഥ് ശുക്ലയുടെ കൂട്ടാളിയാണ് എന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി എംഎൽഎയായ രാജേന്ദ്ര ശുക്ലക്കൊപ്പമുള്ള പ്രതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ബിജെപി ഇത് നിഷേധിച്ചു.

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്

36 കാരനായ ദസ്മത് രാവത്തിന് നേരെയാണ് ശുക്ല അതിക്രമം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. അതേസമയം, ചോദ്യം ചെയ്യലിനിടെ പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി. ശുക്ലയെ കുടുക്കുന്നതിനായി ആരോ വ്യാജമായി നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇത് രാവത്തിനെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in