പ്രചാരണത്തിനായി
പ്രചാരണത്തിനായി

'അയോധ്യയില്‍ പ്രതിഷ്ഠ, ബംഗാളില്‍ ജനമൈത്രി'; ജനുവരി 22-ന് എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് റാലി നടത്താന്‍ മമത

എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ റാലി നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആഹ്വാനം ചെയ്തു

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് പശ്ചിമ ബംഗാളില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരേയും അണിനിരത്തി 'ജനമൈത്രി' റാലി നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ദക്ഷിണ കൊല്‍ക്കത്തയിലെ ഹസ്ര ക്രോസിങില്‍ നിന്ന് റാലി ആരംഭിക്കുമെന്നും മമത വ്യക്തമാക്കി. പ്രതിഷ്ഠാ ദിനത്തില്‍ രാഷ്ട്രീയ പരിപാടി പ്രഖ്യാപിക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് തൃണമൂല്‍. 'ഹാര്‍മണി റാലി' എന്നാണ് പരിപാടിക്ക് പേര് നല്‍കിയിരിക്കുന്നത്. ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും ഗുരുദ്വാരകളും സന്ദര്‍ശിച്ച് പാര്‍ക്ക് സര്‍ക്കസ് മൈതാനത്തിലാണ് റാലി സമാപിക്കുന്നത്. എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ റാലി നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആഹ്വാനം ചെയ്തു.

''ജനുവരി 22ന് ഞാന്‍ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശേഷം എല്ലാ മതവിഭാഗത്തിലേയും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന ജനമൈത്രിറാലിയില്‍ പങ്കെടുക്കും. മറ്റു പരിപാടികളുമായി ഇതിന് ബന്ധമില്ല'', മമത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തേണ്ടത് പുരോഹിതരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും മമത വിമര്‍ശിച്ചു. '' പ്രാണപ്രതിഷ്ഠ നടത്തേണ്ടത് നമ്മുടെ ജോലിയല്ല, പുരോഹിതരുടേതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ജോലി'', മമത കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് സിഖ്-ക്രൈസ്തവ-മുസ്ലീം മതവിഭാഗക്കാര്‍ക്കും ആദിവാസികള്‍ക്കും അവഗണന നേരിടേണ്ടിവരില്ല. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഗിമ്മിക്കുകളുമായി നിങ്ങള്‍ മുന്നോട്ടുപോവുക. എനിക്ക് അതില്‍ വിയോജിപ്പില്ല. പക്ഷേ, ഇതര സമുദായക്കാരെ അവഗണിക്കുന്നത് ശരിയല്ല. ബംഗാളില്‍ ഭിന്നിപ്പിനും വിവേചനത്തിനും ഇടമില്ല''- മമത പറഞ്ഞു.

പ്രചാരണത്തിനായി
കാവിധരിച്ച തിരുവള്ളുവരുമായി തമിഴ്നാട് ഗവർണർ, വലതുപക്ഷ ഗ്രൂപ്പുകളുടെ കാവിവത്കരണ നീക്കമെന്ന് എംകെ സ്റ്റാലിൻ; വിവാദം

നേരത്തെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഉപയോഗിക്കുന്നെന്ന് മമത വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്ക് മമത ബാനര്‍ജിയും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മറ്റു നേതാക്കളും പങ്കെടുക്കില്ലെന്ന് ടിഎംസി അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in