മനുഷ്യവിസര്‍ജ്യം മുഖത്ത് പുരട്ടി; മധ്യപ്രദേശില്‍ വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം

മനുഷ്യവിസര്‍ജ്യം മുഖത്ത് പുരട്ടി; മധ്യപ്രദേശില്‍ വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം

മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം

ശരീരത്തില്‍ ഗ്രീസ് പുരട്ടിയെന്ന കാരണത്തിന് ദളിത് യുവാവിന്റെ മുഖത്ത് മനുഷ്യ മനുഷ്യവിസര്‍ജ്യം പുരട്ടി അധിക്ഷേപം. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. രാംകൃപാല്‍ പട്ടേല്‍ എന്നയാളാണ് ഹീനകൃത്യത്തിന് പിന്നില്‍. ദശരഥ് അഹിര്‍വാര്‍ എന്ന ദളിത് യുവാവാണ് ഈ അക്രമത്തിന് ഇരയായത്. ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്ന് വീണ്ടും സമാനമായ സംഭവം ഉയരുന്നത്.

പ്രതി കുളിക്കുന്ന സമയത്ത് നിര്‍മാണ ജോലികളില്‍ ഉപയോഗിച്ചിരുന്ന ഗ്രീസ് അബദ്ധത്തില്‍ ദേഹത്ത് വീണിരുന്നു

ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെ ബികൗര ഗ്രാമത്തില്‍ ഡ്രെയിനിന്റെ നിര്‍മാണം നടക്കുന്നതിനിടെയാണ് സംഭവം. പ്രതി കുളിക്കുന്ന സമയത്ത് നിര്‍മാണ ജോലികളില്‍ ഉപയോഗിച്ചിരുന്ന ഗ്രീസ് അബദ്ധത്തില്‍ ദേഹത്ത് വീണിരുന്നു. അതിന് പ്രതികാര നടപടിയെന്നോണമാണ് തന്റെ ദേഹത്ത് മനുഷ്യവിസര്‍ജ്യം പുരട്ടിയതെന്ന് ഇരയായ ദശരഥ് അഹിര്‍വാര്‍ അറിയിച്ചത്.

മനുഷ്യവിസര്‍ജ്യം മുഖത്ത് പുരട്ടി; മധ്യപ്രദേശില്‍ വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി

'കപ്പില്‍ കൊണ്ടുവന്നാണ് മനുഷ്യവിസര്‍ജ്യം രാംകൃപാല്‍ പട്ടേല്‍ എന്നയാള്‍ തന്റെ മുഖത്തും തലയിലും പുരട്ടിയത്. പിന്നീട് ജാതിയുടെ പേരിലും അധിക്ഷേപം നടത്തി. ഇതുമായി ബന്ധപ്പെട്ട് വിഷയം പഞ്ചായത്തിലുള്ളവരെ അറിയിക്കുകയും ഒരു മീറ്റിങ് വിളിക്കുകയും ചെയ്തു. എന്നാല്‍ കുറ്റക്കാരനെതിരെ നടപടി എടുക്കേണ്ടതിന് പകരം എനിക്ക് 600 രൂപ പിഴ ചുമത്തുകയാണുണ്ടായത്'. ദശരത് പറഞ്ഞു. പട്ടികജാതി നിയമത്തിലെ 294, 506 എന്നീ വകുപ്പുകള്‍ പ്രകാരം രാംകൃപാല്‍ പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in