ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കല്‍, രാജിക്കാര്യം സംസാരിക്കാന്‍ താല്‍പര്യമില്ല: മണിപ്പുര്‍ മുഖ്യമന്ത്രി

ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കല്‍, രാജിക്കാര്യം സംസാരിക്കാന്‍ താല്‍പര്യമില്ല: മണിപ്പുര്‍ മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ് വ്യക്തമാക്കി

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുകയാണ് തന്‌റെ ലക്ഷ്യമെന്നും രാജിയുള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ബീരേന്‍ സിങ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും മറ്റ് സംഘടനകളും ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അക്രമികളെ നിയമത്തിന് മുമ്പില് കൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും ഉപയോഗിക്കും. ഇതുവരെ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല- ബീരേന്‍ സിങ് വ്യക്തമാക്കി

"എനിക്ക് മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുകയാണ് എന്‌റെ ലക്ഷ്യം. അക്രമികളെ നിയമത്തിന് മുമ്പില് കൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും ഉപയോഗിക്കും. ഇതുവരെ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല". അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ബീരേന്‍ സിങ് വ്യക്തമാക്കി.

സ്ത്രീകളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയുടെ വീടിന് കഴിഞ്ഞ ദിവസം ഒരുകൂട്ടം സ്ത്രീകള്‍ തീവച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ പ്രതികളെ പിടികൂടുന്നതിലും ശിക്ഷിക്കുന്നതിലും സര്‍ക്കാരിന് നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കല്‍, രാജിക്കാര്യം സംസാരിക്കാന്‍ താല്‍പര്യമില്ല: മണിപ്പുര്‍ മുഖ്യമന്ത്രി
കൂടുതല്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും; മണിപ്പൂരിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര്‍ ചേര്‍ന്ന് കുക്കി വംശജരായ രണ്ടു സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും. മേയില്‍ നടന്ന സംഭവത്തില്‍ തെളിവില്ലാത്തതിനാലാണ് ഇത്രയും നാള്‍ നടപടിയെടുക്കാന്‍ വൈകിയതെന്ന് പോലീസ് സൂപ്രണ്ട്‌ സച്ചിദാനന്ദ പ്രതികരിച്ചു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ ഇത്രയേറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കല്‍, രാജിക്കാര്യം സംസാരിക്കാന്‍ താല്‍പര്യമില്ല: മണിപ്പുര്‍ മുഖ്യമന്ത്രി
മണിപ്പൂരിൽ കുക്കി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: നാല് പേർ അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശകമ്മീഷൻ

സംഭവത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. അക്രമികള്‍ തങ്ങളെ നഗ്‌നരാക്കി നടത്തുമ്പോള്‍ പോലീസും കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഇടപെട്ട സുപ്രീകോടതി, കേന്ദ്ര സംസ്ഥാന സര്‍്ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in