സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മിലുള്ള അകലം ( ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നും)
സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മിലുള്ള അകലം ( ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നും)

മണിപ്പുര്‍: യുവതികള്‍ ആക്രമിക്കപ്പെട്ടത്‌ 'രാജ്യത്തെ മികച്ച' പോലീസ് സ്‌റ്റേഷന് സമീപം

നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷന്റെ 850 മീറ്റര്‍ അകലെയാണ് ഈ നീച കൃത്യം സംഭവിച്ചതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

മണിപ്പൂരില്‍ കുകി സമുദായത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സംഭവം നടന്നത് രാജ്യത്തെ 'ഏറ്റവും മികച്ച' പോലീസ് സ്‌റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷന് സമീപമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്ത്യാ ടു ഡെ പുറത്തുവിട്ടത്.

രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷന്‍ പട്ടികയില്‍ 2020 ല്‍ ഇടം പിടിച്ച മണിപ്പൂരിലെ നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്‌ രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഓപ്പണ്‍ സോഴ്‌സ് സാറ്റ് ലൈറ്റ് ചിത്രങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിെനാടുവിലാണ് സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനായി തിരഞ്ഞെടുത്ത നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷന്റെ 850 മീറ്റര്‍ അകലെയാണ് ഈ നീച കൃത്യം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ ( ഇന്ത്യാ ടുഡേ )
സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ ( ഇന്ത്യാ ടുഡേ )

രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷന്‍ പട്ടികയില്‍ 2020 ല്‍ ഇടം പിടിച്ച മണിപ്പൂരിലെ നോംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷന്‍ പരിതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്

മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മേയ് 4 നാണ് ഈ സംഭവം നടക്കുന്നതെങ്കിലും ജൂലൈ 19നാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ബി ഫൈനോം ഗ്രാമം കത്തിനശിച്ചതിന് പിന്നാലെ മെയ് നാലിന് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കാങ്പോക്പി ജില്ലയിലെ ഒരു പ്രദേശത്ത് നടന്ന സംഭവമെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ പ്രദേശം തേടി ഇന്ത്യാ ടു ഡേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ആകാശ ദൃശ്യം
ആകാശ ദൃശ്യം
സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മിലുള്ള അകലം ( ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നും)
രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിച്ചു, കൂട്ട ബലാത്സംഗം ചെയ്തു; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ദൃശ്യത്തില്‍ വ്യക്തമാകുന്ന സൂര്യനെ ആസ്പദമാക്കിയാണ് സംഭവം നടന്നത് വൈകുന്നേരം മൂന്നുമണിയോടെയാണെന്ന് വ്യക്തമായത്. എഫ് ഐ ആറിലും ഈ സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൂര്യാസ്തമയത്തിനോടുത്താണ് സംഭവം നടക്കുന്നതെന്ന് മനസിലായതോടെ പടിഞ്ഞാറ് ദിശയാണെന്നും മനസിലായി .

സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മിലുള്ള അകലം ( ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നും)
ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; 'മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല'

വീഡിയോയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഫ്രെയിമുകളില്‍ നിന്ന് നോംഗ്‌പോക് പോലീസ് സ്‌റ്റേഷനു സമീപമുള്ള മലനിരകളാണെന്നും വ്യക്തമായി. പോലീസ് സ്‌റ്റേഷനു സമീപത്തുള്ള ബി ഫൈനോം ഗ്രാമത്തിലെ മലനിരകളുമായി ഈ ദൃശ്യം പൊരുത്തപ്പെട്ടതോടെയാണ് നാംഗ്‌പോക് സീക്മയീ പോലീസ് സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചത. വീഡിയോയില്‍ പതിഞ്ഞ വെള്ളക്കുടിലും വലിയ വൃക്ഷവും സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലും വ്യക്തമായിരുന്നു.

സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മിലുള്ള അകലം ( ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നും)
പ്രധാനമന്ത്രി മറുപടി പറയണം; രണ്ടാം ദിവസവും മണിപ്പൂരിനെ ചൊല്ലി പാർലമെന്റ് പ്രക്ഷുബ്ധം

രണ്ട് കുകി സ്ത്രീകളേയും വിവസ്ത്രരാക്കികൊണ്ട് ആള്‍ക്കൂട്ടം നീങ്ങിയ വയലും കണ്ടെത്തി. റോഡിനിരുവശത്തും വയലുള്ള ജനസാന്ദ്രത കുറഞ്ഞ ഗ്രാമ പ്രദേശത്ത് നടന്ന ഈ ഹീന കൃത്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്ത പോലീസ് നടപടിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ജനരോഷം ഉയര്‍ന്നപ്പോഴാണ് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്.

ജൂലൈ 19നാണ് വംശീയ കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ നിന്നു മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന വ്യാഴാഴ്ച രാവിലെയാണ് തൗബാല്‍ ജില്ലയില്‍ നിന്നുള്ള പ്രതികളിലൊരാളായ ഹെറാദാസ് അറസ്റ്റു ചെയ്തത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in