അവസാനിക്കാത്ത കലാപം; സ്ത്രീകളെ അപമാനിച്ചും ബലാത്സംഗം ചെയ്തും
തീർക്കുന്ന വംശീയ പ്രതികാരം, നടുക്കുന്ന വാർത്തകളുടെ മണിപ്പൂർ
-

അവസാനിക്കാത്ത കലാപം; സ്ത്രീകളെ അപമാനിച്ചും ബലാത്സംഗം ചെയ്തും തീർക്കുന്ന വംശീയ പ്രതികാരം, നടുക്കുന്ന വാർത്തകളുടെ മണിപ്പൂർ

കഴിഞ്ഞ രണ്ട് ദിവസമായി മണിപ്പൂരെന്ന സംസ്ഥാനത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്

നീണ്ട മൂന്ന് മാസം, വംശീയ കലാപം ആളിക്കത്തിയ മണിപ്പൂരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ്. കലാപം ആരംഭിച്ച സമയം മുതല്‍ അക്രമങ്ങളുടെ എല്ലാ ദുരിതങ്ങളും പേറേണ്ടിവന്നത് മണിപ്പൂരിലെ സ്ത്രീകളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

നഗ്നരായ രണ്ട് സ്ത്രീകളെ അക്രമാസക്തരായ ആള്‍ക്കൂട്ടം റോഡിലൂടെ നടത്തിയ്ക്കുന്നതും, ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മണിപ്പൂരിലെ കലാപത്തിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്. പിന്നാലെ സമാനമായ നിരവധി സംഭവങ്ങളും വെളിപ്പെട്ടു. പോലീസും സര്‍ക്കാരും നിഷ്ക്രിയരായപ്പോള്‍ ആക്രമകാരികള്‍ അഴിഞ്ഞാടിയെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഈ ഹീന കൃത്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് നടപടിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു

അവസാനിക്കാത്ത കലാപം; സ്ത്രീകളെ അപമാനിച്ചും ബലാത്സംഗം ചെയ്തും
തീർക്കുന്ന വംശീയ പ്രതികാരം, നടുക്കുന്ന വാർത്തകളുടെ മണിപ്പൂർ
മണിപ്പൂരിൽ ബലാത്സംഗക്കൊല; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത് മേയ് നാലിന്, അക്രമത്തിന് പിന്നില്‍ സ്ത്രീകളുള്‍പ്പെട്ട സംഘം

ജനക്കൂട്ടത്താല്‍ അപമാനിക്കപ്പെടുന്ന സ്ത്രീകള്‍

മെയ് 4 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ രണ്ട് മാസത്തിനപ്പുറം ജൂലൈ 19 നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവസ്ത്രരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടും ആക്രമിക്കുന്ന തായിരുന്നു ദൃശ്യങ്ങള്‍. സ്ത്രീകളിലൊരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. അത് തടയാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്ന വാര്‍ത്തയും പിന്നാലെ പുറത്തുവന്നു.

സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് അക്രമം അരങ്ങേറിയത്. ഒരു പ്രദേശത്ത് നടന്ന സംഭവമെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ ഹീന കൃത്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് നടപടിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമൂഹമാധ്യമത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടന്നതെന്നാണ് മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവം.

തൗബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നു

കൂട്ട ബാലാത്സംഗത്തിനിരയായി രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് പുതിയതായി പുറത്ത് വരുന്നത്. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അക്രമി സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ ഉണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിലും പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് രജിസ്റ്റര്‍ ചെയ്ത അതേ സ്റ്റേഷനിലാണ് ഈ കേസും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 21-24 വയസ്സുള്ള രണ്ട് കുക്കി-സോമി യുവതികളാണ് കൊലപ്പെട്ടത്. തുടര്‍ന്ന് മെയ് 16 ന് സൈകുല്‍ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ 'അമ്മ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഏത് പോലീസ് സ്റ്റേഷനിലും അതിന്റെ അധികാരപരിധിയില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്യാം. ഇംഫാല്‍ ഈസ്റ്റിലെ ഒരു കാര്‍ വാഷില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ഇരുനൂറോളം വരുന്ന അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി. നഗരത്തില്‍ തന്നെയായിരുന്നു പെണ്‍കുട്ടികള്‍ വാടകക്ക് താമസിച്ചിരുന്നത്. അക്രമം നടന്ന ദിവസം മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മണിപ്പൂരി സംസാരിച്ച ഒരു സ്ത്രീയാണെന്ന് 'അമ്മ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികളുടെ സഹപ്രവര്‍ത്തകനെ ബന്ധപ്പെട്ടപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. ഈ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ബന്ധപ്പെട്ട പോലീസ് വൃത്തങ്ങളുടെ പ്രതികരണം

അവസാനിക്കാത്ത കലാപം; സ്ത്രീകളെ അപമാനിച്ചും ബലാത്സംഗം ചെയ്തും
തീർക്കുന്ന വംശീയ പ്രതികാരം, നടുക്കുന്ന വാർത്തകളുടെ മണിപ്പൂർ
മണിപ്പുര്‍: യുവതികള്‍ ആക്രമിക്കപ്പെട്ടത്‌ 'രാജ്യത്തെ മികച്ച' പോലീസ് സ്‌റ്റേഷന് സമീപം

നാല്‍പ്പത്തിയഞ്ചുകാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നു

തൗബാലില്‍ നാല്‍പ്പത്തിയഞ്ചുകാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്ത. മെയ് 7 നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളും സുരക്ഷാ സേനകളും പരിശോധന വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍

മണിപ്പൂരില്‍ കഴിഞ്ഞ മേയ് ആദ്യത്തിലാണ് വംശീയ കലാപം ആരംഭിക്കുന്നത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 6000 ത്തോളം കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഔദ്യോഗിക കണക്കുള്‍ പ്രകാരം മെയില്‍ തുടങ്ങിയ വംശീയ കലാപത്തില്‍ ഇത് വരെ 125 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 40000 ആളുകള്‍ സംസ്ഥാനത്ത് നിന്ന് പാലായനം ചെയ്യുകയും ചെയ്തെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in