ചരിത്ര നേട്ടം:
ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ്-29 കെ

ചരിത്ര നേട്ടം: ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ്-29 കെ

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രി വിജയകരമായി പറന്നിറങ്ങി. ഏറെ വെല്ലുവിളികൾ നിറഞ്ഞ രാത്രി ലാൻഡിങ് പരീക്ഷണം വിജയമായതോടെ നിർണായക ഘട്ടമാണ് വിക്രാന്ത് പിന്നിട്ടത്.

ചരിത്രപരമായ നാഴികക്കല്ല് എന്നാണ് വിമാനത്തിന്റെ രാത്രി ലാൻഡിങ്ങിനെ നാവികസേന വിശേഷിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് മിഗ് വിമാനം വിക്രാന്തിന്റെ ഫ്ളൈറ്റ് ഡക്കിൽ വിജയകരമായി പറന്നിറങ്ങിയത്. വിക്രാന്ത് അറേബ്യൻ കടലിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ലാൻഡിങ്.

ആകാശവും സമുദ്രവും ഒരുപോലെ തോന്നിക്കുന്ന രാത്രികാലത്ത് വിമാനങ്ങൾ കപ്പലിൽ ലാൻഡിങ് നടത്തുന്നത് ബുദ്ധിമുട്ടേറിയതാണ്. വിക്രാന്തിൽ രാത്രി ലാൻഡിങ് വിജയകരമായത് നാവിക പൈലറ്റുമാരുടെയും വിക്രാന്തിലെ ജീവനക്കാരുടെയും കഴിവും മികവും തെളിയിച്ചതായി നേവി അഭിപ്രായപ്പെട്ടു.

ഫെബ്രുവരിയിൽ മിഗ് 29 കെയും തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ജെറ്റുകളുടെ നേവൽ വേരിയന്റിന്റെ പ്രോട്ടോടൈപ്പും വിക്രാന്തിൽ പകൽ ലാൻഡിങ് നടത്തിയിരുന്നു.

ചരിത്ര നേട്ടം:
ഐഎൻഎസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ്-29 കെ
രാജ്യത്തിന്റെ അഭിമാനം; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. അതിനുശേഷം വിവിധ പരീക്ഷണങ്ങളിലൂടെ വിജയകരമായ രീതിയിലാണ് വിക്രാന്തിന്റെ മുന്നേറ്റം.

23,000 കോടി രൂപ ചെലവിൽ നിർമിച്ച ഐഎൻഎസ് വിക്രാന്തിന് അത്യാധുനിക വ്യോമ പ്രതിരോധ ശൃംഖലയും കപ്പൽ വേധ മിസൈൽ സംവിധാനവുമുണ്ട്. 30 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾക്കൊള്ളാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in