സംഘർഷമൊഴിയാതെ മണിപ്പൂർ; മൊറേയിൽ വീടുകൾക്ക് തീയിട്ടു, സുരക്ഷ സേനയുടെ ബസുകളും അഗ്നിക്കിരയാക്കി

സംഘർഷമൊഴിയാതെ മണിപ്പൂർ; മൊറേയിൽ വീടുകൾക്ക് തീയിട്ടു, സുരക്ഷ സേനയുടെ ബസുകളും അഗ്നിക്കിരയാക്കി

സംഘർഷം നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്

കലാപബാധിതമായ മണിപ്പൂരിൽ നിന്ന് വീണ്ടും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിപ്പൂരിലെ മൊറെ ജില്ലയിൽ ബുധനാഴ്ച ഒരു കൂട്ടം അക്രമികൾ നിരവധി ഒഴിഞ്ഞ വീടുകൾക്ക് തീയിട്ടു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ മെയ്തി സമുദായത്തിൽപെട്ട മുപ്പതോളം പേരുടെ വീടുകളാണ് തീയിട്ടത്. മൊറേ മാർക്കറ്റും അഗ്നിക്കിരയാക്കി.

നിരവധി സ്ത്രീകളടങ്ങുന്ന സംഘം രാവിലെ 10 മണിയോടെയാണ് മൊറെ ബസാർ മേഖലയിൽ ആക്രമണം നടത്തിയതെന്നാണ് വിവരം. കാങ്‌പോക്‌പി ജില്ലയിൽ ജനക്കൂട്ടം സുരക്ഷ സേനയുടെ രണ്ട് ബസുകൾ കത്തിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വീടുകൾക്ക് തീയിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴച വൈകുന്നേരത്തോടെ ദിമാപൂരില്‍ നിന്നെത്തിയ സുരക്ഷ സേനയുടെ ബസുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. മണിപ്പൂര്‍ രജിസ്‌ട്രേഷനിലുള്ള ബസുകള്‍ സപോര്‍മേനയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ടവർ ബസിലുണ്ടോയെന്ന് പരിശോധിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ ചിലർ ബസുകൾക്ക് തീയിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സംഘർഷമൊഴിയാതെ മണിപ്പൂർ; മൊറേയിൽ വീടുകൾക്ക് തീയിട്ടു, സുരക്ഷ സേനയുടെ ബസുകളും അഗ്നിക്കിരയാക്കി
മണിപ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുമതി, ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കും

സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സ്ഥലം വിട്ട മെയ്തി സമുദായത്തിൽപ്പെട്ട ആളുകളുടെ വീടുകളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. കുകികൾ, മെയ്തികൾ, തമിഴ് വംശജർ, ഗൂർഖകൾ, ബംഗാളികൾ, പഞ്ചാബികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപെട്ട ആളുകൾ മോറെയിൽ താമസിക്കുന്നുണ്ട്. കലാപം തുടരുന്ന മണിപ്പൂരിൽ ശാശ്വത പരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് കുകി വിഭാഗം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in