രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹൻലാൽ മുതൽ വിജി തമ്പി വരെ; 'ഒരു കോടിയിലധികം സംഭാവന നൽകിയ വ്യക്തികൾക്കും ക്ഷണം'

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹൻലാൽ മുതൽ വിജി തമ്പി വരെ; 'ഒരു കോടിയിലധികം സംഭാവന നൽകിയ വ്യക്തികൾക്കും ക്ഷണം'

കേരളത്തിൽ നിന്നും സംഘപരിവാർ സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന ഏക നേതാവാണ് വിജി തമ്പി

ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ രാജ്യത്തെ നിരവധി കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരാണ് പങ്കെടുക്കുന്നത്. ക്ഷേത്രനിര്‍മാണത്തിന് ഒരു കോടിയിലധികം രൂപ സംഭാവന നല്‍കിയ കേരളത്തില്‍ നിന്നുള്ള വ്യക്തികള്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ടെന്ന്' വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു. കേരളത്തിൽ നിന്നും സംഘപരിവാർ സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന ഏക നേതാവാണ് വിജി തമ്പി.

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വേൽപള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠരു രാജീവരു ഉൾപ്പടെടെയുള്ളവർക്കാണ് കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചത്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹൻലാൽ മുതൽ വിജി തമ്പി വരെ; 'ഒരു കോടിയിലധികം സംഭാവന നൽകിയ വ്യക്തികൾക്കും ക്ഷണം'
രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

മാതാ അമൃതാനന്ദമയി, സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, സ്വാമി അമൃതസ്വരൂപാനന്ദ പുരി, സ്വാമി വിവിക്താനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുൾപ്പെടെ വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് 26 ഓളം പേരെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 15നകം സംസ്ഥാനത്തെ 35-50 ലക്ഷം വീടുകളിൽ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച 'അക്ഷതം' വിതരണം ചെയ്യാനുള്ള ലക്ഷ്യത്തിലാണ് ആർഎസ്എസ്. ആർഎസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി, ബിജെപി, സേവാഭാരതി, ബിഎംഎസ് എന്നിവ ഉൾപ്പെടുന്ന സംഘപരിവാർ സംഘടനകൾ പുതുവത്സരത്തോടനുബന്ധിച്ച് തന്നെ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. ജനുവരി 27നും ഫെബ്രുവരി 22നും ഇടയിൽ ഏകദേശം ഒരു ലക്ഷം തീർത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

രാജ്യത്തെ എല്ലാ വീടുകളെയും രാമക്ഷേത്ര പ്രതിഷ്ഠാ സമർപ്പണ ചടങ്ങുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഗ്രഹ സമ്പർക്ക് അഭിയാൻ' എന്ന കാമ്പെയ്‌നിന്റെ ആശയം ഉടലെടുക്കുന്നത്. ഇതിനോടനുബന്ധിച്ച് അക്ഷതം വിതരണവും രാജ്യവ്യാപകമായി നടക്കുന്നുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹൻലാൽ മുതൽ വിജി തമ്പി വരെ; 'ഒരു കോടിയിലധികം സംഭാവന നൽകിയ വ്യക്തികൾക്കും ക്ഷണം'
അയോധ്യയില്‍ 'അളന്നുമുറിച്ച്' കോണ്‍ഗ്രസ്; ആദ്യം പറഞ്ഞ സിപിഎം, കാത്തിരുന്ന ആര്‍ജെഡി, 'ഇന്ത്യ'യില്‍ ഒറ്റനിലപാടുണ്ടാകുമോ?

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിലൊന്നാണ് അക്ഷത വിതരണം. അയോധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതമാണ് ആർഎസ്എസ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രമുഖർ അക്ഷത വിതരണത്തിൽ പങ്കാളികളായിരുന്നു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടൻ മോഹൻലാൽ, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ അക്ഷതം സ്വീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in