കേസിലെ പ്രതികള്‍
കേസിലെ പ്രതികള്‍

'വിളവെടുപ്പ്, കല്യാണം;' കീഴടങ്ങാൻ സമയം വേണമെന്ന് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ, സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

നാല് മുതൽ ആറാഴ്ചവരെയാണ് പ്രതികൾ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ജനുവരി ഇരുപത്തിരണ്ടാണ് കീഴടങ്ങാനുള്ള അവസാന തീയതി

സുപ്രീം കോടതി ശിക്ഷാ ഇളവ് റദ്ദാക്കിയ ബിൽക്കിസ് ബാനു കേസിലെ പ്രതികൾ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി. ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കൂടുതൽ ദിവസം വേണമെന്നാവശ്യപ്പെട്ട് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ ഉടൻ വാദം കേൾക്കാൻ സാധ്യത.

കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി കോടതി റദ്ദ് ചെയ്തതോടെ ജയിലിലേക്ക് വീണ്ടും പോകേണ്ടി വന്നതോടെയാണ് ആവശ്യവുമായി മൂന്ന് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ആദ്യം ഗോവിന്ദ്ഭായ് നായ് മാത്രമായിരുന്നു സമയം ആവശ്യപ്പെട്ടത്. പിന്നാലെയാണ് മറ്റ് രണ്ടുപേർ കൂടി സമാന അപേക്ഷയുമായി കോടതിയിലെത്തിയത്.

കേസിലെ പ്രതികള്‍
'അമ്മയുടെ അവസാന പിടച്ചില്‍, ആ കരച്ചില്‍, അന്നത്തെ രാത്രി...'; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു

നാല് മുതൽ ആറാഴ്ചവരെയാണ് പ്രതികൾ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ജനുവരി ഇരുപത്തിരണ്ടാണ് കീഴടങ്ങാനുള്ള അവസാന തീയതി. അതിനാൽ എത്രയും വേഗം കേസ് പരിഗണിക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെ ബെഞ്ചിന് മുൻപാകെ പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസ് അടിയന്തര വാദം കേൾക്കുന്നതിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമർപ്പിക്കാൻ ബെഞ്ച് രജിസ്ട്രിയോട് നിർദ്ദേശിച്ചു. ഈ ആഴ്ചയിലെ കോടതിയുടെ അവസാന പ്രവൃത്തി ദിനമായ നാളെ തന്നെ കേസിൽ വാദം കേൾക്കുമെന്നാണ് കരുതുന്നത്.

കേസിലെ പ്രതികള്‍
കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ

പ്രതികളിൽ ഒരാളായ രമേശ് രൂപഭായ്, മകന്റെ കല്യാണം നടത്താൻ സമയം വേണമെന്നും അതിനാൽ ആറ് ആഴ്ചത്തെ സമയം കൂടി നൽകണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റൊരു പ്രതിയായ മിതേഷ്‌ ചിമൻലാൽ ഭട്ടും ആറാഴ്ചയാണ് സമയം ചോദിച്ചിരിക്കുന്നത്. തന്റെ ശീതകാല കൃഷിയുടെ വിളവെടുപ്പ് പൂർത്തിയാക്കണമെന്നാണ് അതിന് കാരണമായി മിതേഷ്‌ ചൂണ്ടിക്കാട്ടുന്നത്.

കേസിലെ പ്രതികള്‍
'അമ്മയുടെ അവസാന പിടച്ചില്‍, ആ കരച്ചില്‍, അന്നത്തെ രാത്രി...'; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു

മറ്റൊരു പ്രതിയായ ഗോവിന്ദ് ഭായ് നായ് തന്റെ പ്രായമായ മാതാപിതാക്കളുടെ ആരോഗ്യം ചൂണ്ടിക്കാട്ടി നാലാഴ്‌ചത്തെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2002ലെ ഗുജറാത്ത് വർഗീയ കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത നടപടി 2023 ജനുവരി എട്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്.

15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15 നാണ് സുപ്രീംകോടതി വിട്ടയച്ചത്. എന്നാൽ ഇത്തരമൊരു ഉത്തരവ് പാസാക്കാൻ ഗുജറാത്ത് സർക്കാരിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. കുറ്റവാളികളുടെ ശിക്ഷ ഇളവ് സംബന്ധിച്ച് 2022 മെയ് മാസത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഗുജറാത്ത് സർക്കാർ ദുരുപയോഗം ചെയ്തുവെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in