'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്'; ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ

ജനക്കൂട്ടത്തിന്റെ ആക്രണത്തിനിരയായ രണ്ട് കുക്കി സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകാനും നേരിടേണ്ടി വന്ന ദുരവസ്ഥ പുറംലോകത്തെ അറിയിക്കാനും ഇവർക്ക് ധൈര്യം വന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്ത്രീകൾ നേരിടേണ്ടി വന്ന നിരവധി അതിക്രമങ്ങളുടെ വിവരങ്ങളാണ് സംസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. നിരവധി സ്ത്രീകൾ ഇതിനോടകം തങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങളോടടക്കം തുറന്നുപറഞ്ഞു.

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ

തന്റെ പതിനെട്ടുവയസ്സുള്ള മകളെ വീട്ടിൽനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി കുക്കി സമുദായത്തിൽപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ രണ്ട് കുകി സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകാനും തങ്ങൾ നേരിടേണ്ടി വന്ന ദുരവസ്ഥ പുറംലോകത്തെ അറിയിക്കാനും ഇവർക്ക് ധൈര്യം വന്നത്.

“ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ എനിക്ക് മറ്റൊരു അവസരം ലഭിക്കില്ലെന്ന് ഞാൻ കരുതി. എന്റെ മകളെ ആക്രമിച്ചവരെ ശിക്ഷിക്കാൻ പോലും ഞാൻ ശ്രമിച്ചില്ലല്ലോ എന്നോർത്ത് ഞാൻ എപ്പോഴും ഖേദിക്കും. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് മകൾ ഇപ്പോൾ സംസാരിക്കുന്നത്,'' അവർ പറയുന്നു.

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
'നിശബ്ദനായി ആക്രമിക്കുന്ന സിംഹം, മാന്യനായ ക്രിമിനല്‍'; മണിപ്പൂർ കലാപവും മെയ്തി ലിപുണ്‍ നേതാവിന്റെ ബിജെപി ബന്ധവും

പത്തൊൻപതുകാരിയായ ചിയിൻ സിയാൻ‌ചിങും തനിക്ക് സമാനമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമായിരുന്നുവെന്ന് പറയുന്നു. മ‍ർദിച്ച് അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി അക്രമികൾ ഓടിപ്പോയതാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

കുകി സമുദായത്തിൽ പെട്ടവരാണെന്ന കാരണത്താലാണ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ടത്. ഇംഫാലിൽ നഴ്‌സിങ്ങിന് പഠിക്കുന്ന പെൺകുട്ടികൾ, താമസിച്ചിരുന്ന ഹോസ്റ്റലിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങൾ ഒളിച്ചിരുന്ന മുറിയുടെ വാതിലിൽ ആൾക്കൂട്ടം അടിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ പുരുഷന്മാർ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഞങ്ങൾ നിങ്ങളോടും അത് ചെയ്യുമെന്നും ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ഇരുവരെയും തെരുവിലേക്ക് വലിച്ചിഴച്ച് മർദ്ദിച്ച് അബോധാവസ്ഥയിലാക്കി. തങ്ങൾ മരിച്ചുവെന്ന് കരുതി അവർ ഓടിപ്പോകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പോലീസ് നാഡിമിടിപ്പ് പരിശോധിച്ചപ്പോഴാണ് ഇരുവർക്കും ജീവനുണ്ടെന്ന് മനസ്സിലായത്.

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം മെയ് 15ന്, പെൺകുട്ടിയെ അക്രമികൾക്ക് കൈമാറിയത് സ്ത്രീകൾ

അതേസമയം, രണ്ട് കുകി സ്ത്രീകളെ നഗ്നരായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത് മെയ്തി സ്ത്രീകൾക്കിടയിലും പ്രതിഷേധത്തിനിടയാക്കി. മണിപ്പൂരിലെ അമ്മമാർ എന്നറിയപ്പെടുന്ന മീരാ പീബിസ് എന്ന സ്ത്രീ കൂട്ടായ്മ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും അധികാര ദുർവിനിയോഗത്തിനെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയും പ്രതിഷേധിച്ചു. കുകി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ, ഗ്രാമവാസികൾ തന്നെയാണ് പ്രധാന പ്രതിയെ പോലീസിന് കൈമാറിയതെന്ന് മീരാ പീബിസിനെ നയിക്കുന്ന സിനം സുർണലത ലൈമ പറഞ്ഞു. തുടർന്ന് മീരാ പീബിസും നാട്ടുകാരും ചേർന്ന് ഇയാളുടെ വീട് കത്തിച്ചു. പ്രതിയുടെ ഭാര്യയെയും മൂന്ന് മക്കളെയും ഗ്രാമത്തിൽനിന്ന് പുറത്താക്കി.

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
മിസോറാം വിടണമെന്ന് മുന്നറിയിപ്പ്; കൂട്ടപലായനം തുടർന്ന് മേയ്തികൾ, പ്രത്യേക വിമാനം ഒരുക്കാൻ തയ്യാറെന്ന് മണിപ്പൂ‍ർ സ‍ർക്കാർ

അതേസമയം, മെയ്തി സ്ത്രീകൾക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന പോലീസ് പറയുന്നത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങളുണ്ടെന്ന് മെയ്തി സ്ത്രീകൾ പറയുന്നു. ലൈംഗികാതിക്രമം അപമാനകരമായി കണക്കാക്കുന്നതുകൊണ്ടാണ് മെയ്തി സ്ത്രീകൾ പുറത്തുപറയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

കുകി സ്ത്രീകളുടെ വീഡിയോയ്ക്ക് പിന്നാലെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കാങ്‌പൊക്പിയില്‍നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിനിരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അക്രമി സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെയുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. തോബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്';  ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
എന്തിനാണ് എന്നെ തടയാന്‍ ശ്രമിക്കുന്നത്?; മണിപ്പൂർ സന്ദർശിക്കാൻ സർക്കാർ അനുമതി നിഷേധിച്ചുവെന്ന് സ്വാതി മലിവാൾ

എന്നാൽ തങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിശ്വാസം നഷ്ടപ്പെട്ടതായി മണിപ്പൂർ ജനത പറയുന്നു. മെയ്തി സമുദായത്തിൽപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പ്രതികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളുടെ വീഡിയോ ദേശീയ രോഷത്തിന് ഇടയാക്കിയതിന് ശേഷമാണ് സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞത്.

എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന തങ്ങളുടെ സമൂഹത്തെ മോശമായി ചിത്രീകരിക്കുകയും മേയ് മുതൽ 60,000 പേരെ മാറ്റിപ്പാർപ്പിച്ച അക്രമത്തെ അവഗണിക്കുകയും ചെയ്തുവെന്ന് സിനം സുർണലത ലൈമ പറഞ്ഞു. "കുകി സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു. ഞങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളും, ഞങ്ങൾ മെയ്തി സ്ത്രീകൾ ഇന്ത്യയിലെ പൗരന്മാരല്ലേ?" സിനം സുർണലത ലൈമ ചോദിക്കുന്നു.

മാസങ്ങളായി തുടരുന്ന മണിപ്പൂരിലെ സംഘർഷത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വീഡിയോ. ആ വീഡിയോ പുറത്തുവന്നില്ലായിരുന്നെങ്കിൽ സർക്കാരിൽനിന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്നും ഞങ്ങൾക്ക് ഇത്രയധികം ശ്രദ്ധ ലഭിക്കുമായിരുന്നില്ലെന്നും മണിപ്പൂർ ജനത പറയുന്നു.

logo
The Fourth
www.thefourthnews.in