യുപിയിൽ കുട്ടിയുടെ മുഖത്തടിച്ച സംഭവം: തുടർപഠനത്തിനുള്ള കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിച്ച് കുടുംബം

യുപിയിൽ കുട്ടിയുടെ മുഖത്തടിച്ച സംഭവം: തുടർപഠനത്തിനുള്ള കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിച്ച് കുടുംബം

മുഖത്തടിപ്പിച്ച സംഭവം പുറംലോകമറിഞ്ഞ ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം കുട്ടിയേയും കുടുംബത്തെയും സന്ദർശിക്കുന്നത്
Published on

ഉത്തർ പ്രദേശിലെ മുസഫർനഗറിൽ അധ്യാപികയുടെ വർഗീയ വിദ്വേഷത്തിന് ഇരയായ ഏഴുവയസുകാരനെ സന്ദർശിച്ച് എം പി ജോൺ ബ്രിട്ടാസും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും. ബുധനാഴ്ച കുബ്ബാപുർ ഗ്രാമത്തിലെത്തിയാണ് ഇരുവരും കുട്ടിയേയും പിതാവ് ഇർഷാദിനെയും കണ്ടത്. പീഡനത്തിന് ഇരയെ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ മൂത്തസഹോദരന്റെയും തുടർപഠനത്തിനുള്ള സഹായ വാഗ്ദാനം കുടുംബം സ്വീകരിച്ചെന്ന് സന്ദർശന ശേഷം ജോൺബ്രിട്ടാസ് എം പി അറിയിച്ചു. മുഖത്തടിപ്പിച്ച സംഭവം പുറംലോകമറിഞ്ഞ ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം കുട്ടിയേയും കുടുംബത്തെയും സന്ദർശിക്കുന്നത്.

ജോൺ ബ്രിട്ടാസും സുഭാഷിണി അലിയും കുട്ടിയുടെ പിതാവുമായി സംസാരിക്കുന്നു
ജോൺ ബ്രിട്ടാസും സുഭാഷിണി അലിയും കുട്ടിയുടെ പിതാവുമായി സംസാരിക്കുന്നു

കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് കേരളമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും തുടർപഠനത്തിന് കുട്ടിയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണവും സിപിഎം നേതാക്കൾ കുടുംബത്തെ അറിയിച്ചു. ഓണസമ്മാനവും നൽകിയ ശേഷമാണ് സംഘം മടങ്ങിയത്.

യുപിയിൽ കുട്ടിയുടെ മുഖത്തടിച്ച സംഭവം: തുടർപഠനത്തിനുള്ള കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിച്ച് കുടുംബം
'ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയുടെ മുഖത്തടിപ്പിച്ചത്, താൻ ഭിന്നശേഷിക്കാരി'; സംഭവം നിസാരമെന്ന് അധ്യാപിക

സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് അവന്റെ പിതാവ് പ്രതിനിധി സംഘത്തോട് പറഞ്ഞു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്ത ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞ് അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂളിലെ അധികൃതർ അറിയിച്ചത്. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.

യുപിയിൽ കുട്ടിയുടെ മുഖത്തടിച്ച സംഭവം: തുടർപഠനത്തിനുള്ള കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിച്ച് കുടുംബം
യുപിയിൽ അധ്യാപിക മുസ്ലീം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഓഗസ്റ്റ് 25നായിരുന്നു സഹപാഠികളെക്കൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശിലെ മുസഫർ നഗറിലുള്ള നേഹ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. ദൃശ്യം വയറലായതിനെ തുടർന്ന് തൃപ്ത ത്യാഗിയെന്ന അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതേസമയം ഗൃഹപാഠം ചെയ്യാത്തതിനാലാണ് കുട്ടിയെ തല്ലിച്ചതെന്നും സംഭവത്തിന് പിന്നിൽ വർഗീയ വിദ്വേഷമില്ലെന്നുമാണ് ത്രിപ്ത ത്യാഗിയുടെ വാദം. അവർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ദുർബലമായ വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in