കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം

കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്

മുസഫർ ന​ഗറിൽ ഏഴുവയസുകാരനായ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതോടെ അധ്യാപികക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് അധ്യാപിക തൃപ്ത ത്യാഗിക്കതെിരെ ചുമത്തിയത്. ബാലവകാശ കമ്മിഷനടക്കം ഇടപെട്ട കേസിൽ അധ്യാപികക്കെതിരെ നിസ്സാര കുറ്റങ്ങൾ ചുമത്തിയതിനെതിരെ വ്യാപക വിമർശനങ്ങളുയരുന്നുണ്ട്. അധ്യാപികയുടെ അറസ്റ്റ് ഉടനെ ഉണ്ടാകില്ല.

കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം
'ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയുടെ മുഖത്തടിപ്പിച്ചത്, താൻ ഭിന്നശേഷിക്കാരി'; സംഭവം നിസാരമെന്ന് അധ്യാപിക

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ത്യാ​ഗിക്കെതിരെ കേസെടുത്തത്. പ്രശ്നങ്ങളുടെ പുറകെ കഴിയില്ലെന്നതിനാൽ പരാതിയില്ലെന്നായിരുന്നു മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് മുസാഫിറിലെ അടിസ്ഥാന ശിക്ഷാ അധികാരി ശുഭം ശുക്ല. 28 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൂടാതെ സ്കൂളിനെതിരെ ക്രിമിനൽ കേസ് ചുമത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിഷയത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടവും ദേശീയ ബാലവകാശം കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹോംവർക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാൻ നിർദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ പ്രതികരണം. താൻ ഭിന്നശേഷിക്കാരിയായായതുകൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടതെന്നും അധ്യാപിക പറഞ്ഞു.

സംഭവത്തെ 'നിസാരമായ വിഷയം' എന്ന് വിശേഷിപ്പിച്ച അവര്‍, പ്രശ്നം അനാവശ്യമായി ഊതിപ്പെരുപ്പിക്കുകയാണെന്നും പറഞ്ഞു. ഇതിന്റെ പിന്നിൽ വർഗീയ വിദ്വേഷമില്ലെന്നും അധ്യാപിക പറഞ്ഞു. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിന് ശേഷം ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നും അധ്യാപികയുടെ ആരോപിച്ചു.

കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: അധ്യാപികയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം
മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക; ദൃശ്യങ്ങൾ വൈറൽ

ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വലിയ വാക്കേറ്റത്തിലേക്കാണ് ഈ സംഭവം വഴി തെളിച്ചത്. യുപിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിലെ വിദ്വേഷത്തിന് കാരണം ബിജെപിയാണെന്ന് കോൺഗ്രസ് നേതാവ് റുഹുൾ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു.

നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂൾ പോലുള്ള വിശുദ്ധ ഇടങ്ങളെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിനായി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു. കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജജുന ഖാർ​ഗെ ,കോൺ​ഗ്രസ് നേതാവ് ശശി തരൂർ എന്നിവരും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in