'നായരും തിയ്യരും രണ്ടല്ല, ഒരേ വംശപരമ്പര'; ഇറാനിയന്‍ പൂര്‍വികരുടെ പിന്മുറക്കാരെന്ന് പഠനം

'നായരും തിയ്യരും രണ്ടല്ല, ഒരേ വംശപരമ്പര'; ഇറാനിയന്‍ പൂര്‍വികരുടെ പിന്മുറക്കാരെന്ന് പഠനം

ജീനോം ബയോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്
Updated on
2 min read

കേരളത്തിലെ പ്രാധന ജാതികളായ തിയ്യ(ഈഴവര്‍), നായര്‍ വിഭാഗങ്ങള്‍ക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകപരമായി കൂടുതൽ അടുപ്പമുള്ളതായി പഠനം. ഇവര്‍ക്കുപുറമെ കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്‌സാലകൾ എന്നീ എന്നീ വിഭാഗങ്ങള്‍ക്കും വടക്കുപറഞ്ഞാറൻ ജനങ്ങളുമായി ജനിതകമായി അടുത്ത് നിൽക്കുന്നുവെന്ന് ജീനോം ബയോളജി ആൻഡ് എവല്യൂഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഹൈദരാബാദിലെ സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ജെ സി ബോസ് ഫെലോ ഡോ. കുമാരസാമി തങ്കരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഹൈ-ത്രൂപുട്ട് ജനിതക പഠനം നടത്തിയത്.

'നായരും തിയ്യരും രണ്ടല്ല, ഒരേ വംശപരമ്പര'; ഇറാനിയന്‍ പൂര്‍വികരുടെ പിന്മുറക്കാരെന്ന് പഠനം
വിജ്ഞാപനം 26-ന് മുമ്പ്, പുതിയ ക്രിമിനല്‍ നിയമം ഉടന്‍ നടപ്പാക്കും; പരിശീലനത്തിന് വിപുലമായ പദ്ധതികൾ

"നമ്മുടെ ജനിതക പഠന പ്രകാരം നായർ, തിയ്യ സമുദായത്തിലെ വംശാവലിയിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പുരാതന കുടിയേറ്റക്കാരുമായി ജനിതകമായി അടുത്തിരിക്കുന്നു. കാംബോജ്, ഗുജ്ജർ സമുദായത്തിന് സമാനമായി ഇറാനിയൻ വംശപരമ്പരയുടെ ആധിക്യം കാണിക്കുന്നുമുണ്ട്, "ഡോ.തങ്കരാജ് പറഞ്ഞു.

സഹസ്രാബ്ദങ്ങൾ നീണ്ട കുടിയേറ്റങ്ങൾ,അധിവാസം, മനുഷ്യരുടെ കൂടികലരൽ എന്നിവയുടെ ഫലമായി ജനിതകവും സാംസ്കാരികവുമായ വൈവിധ്യം വലിയ തോതിലുള്ള മേഖലകളിലൊന്നാണ് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരം. ജൂതന്മാർ, പാർസികൾ, റോമൻ കത്തോലിക്കർ എന്നിവരുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധിവസിക്കുന്ന സമീപകാല കുടിയേറ്റക്കാരെക്കുറിച്ചുള്ള നേരത്തെയുള്ള പഠനങ്ങൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ ജനിതക പൈതൃകത്തെ വെളിപ്പെടുത്തുന്നതാണ്.

'നായരും തിയ്യരും രണ്ടല്ല, ഒരേ വംശപരമ്പര'; ഇറാനിയന്‍ പൂര്‍വികരുടെ പിന്മുറക്കാരെന്ന് പഠനം
ശബരിമല തിരക്ക് നിയന്ത്രണം: സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ദേവസ്വം ബോർഡിനും പോലീസിനും ഹൈക്കോടതി നിർദേശം

എന്നിരുന്നാലും ചരിത്രപരമായി യോദ്ധാക്കാളും ഫ്യുഡൽ പ്രഭുക്കന്മാരും ആയ പ്രദേശത്തെ പ്രബല വിഭാഗങ്ങളുടെ ജനിതക പാരമ്പര്യം ഇപ്പോഴും തർക്ക വിഷയം ആയിരുന്നു. ചരിത്രകാരന്മാരും ചില രേഖാമൂലമുള്ള രേഖകളും അവരെ അഹിഛത്രയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് യുഗ നാഗരികതയിലുള്ളവരാണ് അഹിഛത്രയിൽ നിന്നുള്ള കുടിയേറ്റക്കാർ. അതേസമയം മറ്റ് ചില ഗവേഷകരും രേഖകളും ഈ വിഭാഗത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള സിഥിയൻ വംശജരായ ഇൻഡോ-സ്കൈയുമായി ബന്ധപ്പെടുത്തുന്നുണ്ട്.

'നായരും തിയ്യരും രണ്ടല്ല, ഒരേ വംശപരമ്പര'; ഇറാനിയന്‍ പൂര്‍വികരുടെ പിന്മുറക്കാരെന്ന് പഠനം
ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി

എന്നാൽ ഈ ചർച്ച അവസാനിപ്പിക്കാനുള്ള ഉത്തരമാണ് പുതിയ പഠനം നൽകുന്നത്. കേരളത്തിൽ നിന്നുള്ള നായർ, ക്ഷത്രിയ സമുദായങ്ങളിൽ നിന്നുള്ള 213 വ്യക്തികളുടെ ഡിഎൻഎ ആണ് ഗവേഷകർ വിശകലനം ചെയ്തത്. അവയുടെ ഫലങ്ങൾ വെങ്കലയുഗം മുതൽ ഇന്നത്തെ വിവിധ സമൂഹങ്ങൾ വരെയുള്ള പുരാതന, സമകാലിക യുറേഷ്യൻ ജനങ്ങളുമായി താരതമ്യം ചെയ്തു. ഈ ജനിതക പഠനമാണ് പുതിയ നിഗമനങ്ങളിൽ എത്തിയത്.

"അവരുടെ മാതൃ ജീനോം പശ്ചിമ യുറേഷ്യൻ മൈറ്റോകോൺ‌ഡ്രിയൽ വംശങ്ങളുടെ ഉയർന്ന പങ്കിടൽ കാണിക്കുന്നു. സിദ്ദികൾ പോലുള്ള സമീപകാല കുടിയേറ്റ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ- മധ്യസ്ഥ കുടിയേറ്റമാണ് ഇത് സൂചിപ്പിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി. ‘‘ഇരുമ്പ് യുഗത്തിലോ വെങ്കലയുഗത്തിന്റെ അവസാനത്തിലോ ആണ് ഈ വിഭാഗം വടക്ക് പടിഞ്ഞാറ് ഇന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യ വഴി തെക്ക് പടിഞ്ഞാറന്‍ തീരത്തേക്ക് പോയതെന്നാണ് ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്,’’ ഗവേഷകനായ ഡോ. ലോമസ് കുമാര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in