ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി

ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്ന് പിതാവ് ജെയിംസ്. ഇതിനായി നിയമോപദേശം തേടും. ജെസ്‌നയെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് അവസാനിപ്പിച്ചതായി സിബിഐ പറയുന്നതില്‍ നിരാശ

ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി. സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമാണ്. ജെസ്‌ന കൈയെത്തും ദൂരത്ത് എത്തിയെന്നും കേസ് തെളിയിക്കപ്പെടുമെന്നുമാണ് കരുതിയത്. സിബിഐയെ കുറ്റം പറയാന്‍ കഴിയില്ല. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും തച്ചങ്കരി പറഞ്ഞു.

അതേസമയം, ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്ന് പിതാവ് ജെയിംസ് പറഞ്ഞു. ഇതിനായി നിയമോപദേശം തേടും. ജെസ്‌നയെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് അവസാനിപ്പിച്ചതായി സിബിഐ പറയുന്നതില്‍ നിരാശയുണ്ട്. സൂചനകള്‍ കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ പ്രതീക്ഷയും.

ലോക്കല്‍ പോലീസിന്റെ ഗുരുതര വീഴ്ചയാണ് കേസിനെ ബാധിച്ചത്. 15 ദിവസത്തോളം കാര്യമായ അന്വേഷണം നടന്നില്ല. സിസി ടിവി ദൃശ്യങ്ങളടക്കം താനാണ് ശേഖരിച്ച് നല്‍കിയത്. മാധ്യമങ്ങളില്‍ നിരവധി കഥകള്‍ പ്രചരിച്ചത് അന്വേഷണത്തെ ബാധിച്ചു. കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചാരണം നടന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പിസി ജോര്‍ജിനെ പോലുള്ളവരും ഇതില്‍ പങ്കുവഹിച്ചു. തന്നെ നിരവധി തവണ ചോദ്യം ചെയ്തു, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇനിയും സന്നദ്ധനാണ്. ജസ്‌നയെ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ അവകാശപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജെയിംസ് പറഞ്ഞു.

ജെസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് 21-നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ് - ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീടുവിട്ടിറങ്ങിയത്. കാണാതാകുമ്പോള്‍ 20-കാരിയായിരുന്ന ജെസ്‌ന കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. ചാത്തന്‍തറ-കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലാണ് ജെസ്‌നയെ അവസാനമായി കണ്ടത്. മുക്കൂട്ടുതറയില്‍ നിന്ന് ബസില്‍ കയറിയ ജെസ്‌ന, ആറു കിലോമീറ്റര്‍ അകലെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസില്‍ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്‌ന എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ആരുടേയും കണ്ണിലുടക്കിയതുമില്ല.

ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി
191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, മൂന്ന് അന്വേഷണ ഏജന്‍സികളെ വട്ടം ചുറ്റിച്ച ജെസ്‌ന കേസ്; നേരറിയാതെ സിബിഐ

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 2018 മെയ് 27-ന് മറ്റൊരു അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ന്നു. 

2018- ജൂലൈ 5-ന് അന്വേഷണത്തിന് പോലീസ് സൈബര്‍ സംഘം വിപുലീകരിച്ചു. ഒരുലക്ഷത്തില്‍ അധികം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 250-ഓളം പേരെ ചോദ്യം ചെയ്തു. രക്ഷയില്ലാതെ വന്നപ്പോള്‍ അന്വേഷണം 2018-ഒക്ടോബര്‍ 2-ന് ക്രൈംബ്രാഞ്ചിന് കൈമാറി. ടോമിന്‍ ജെ തച്ചങ്കരിയായിയിരുന്നു അന്വേഷണത്തിന് നേതൃത്വം.

കോഴിക്കോട് കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷിച്ച് കണ്ടെത്തി ജോളി ജോസഫിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്നത് 2020- ജനുവരിയില്‍. കൂടത്തായി അടക്കം നിരവധി കേസുകള്‍ കണ്ടെത്തി താരമായി നിന്ന കെ ജി സൈമണ്‍, പക്ഷേ ജെസ്‌ന കേസില്‍ വെള്ളം കുടിച്ചു. 2020- ഫെബ്രുവരി 13-ന് ജെസ്‌ന കേസിലെ അന്വേഷനത്തിന് തന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് സൈമണ്‍ വാഗ്ദാനം ചെയ്തു. പിന്നീട്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ജെസ്‌ന എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും ഉടന്‍ നാട്ടിലെത്തിക്കുമെന്നും സൈമണും ടോമിന്‍ തച്ചങ്കരിയും പറഞ്ഞെങ്കിലും ജെസ്‌ന മാത്രം പുറത്തുവന്നില്ല.

ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്ക്കെതിരെ പ്രത്യേക അന്വേഷണമില്ല, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണം

ഇതോടെ, കേരള പോലീസിന്റെ അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബം കേസ് സിബിഐയെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെ, ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണും കെഎസ്‌യു നേതാവ് കെ എം അഭിജിത്തും നല്‍കിയ ഹര്‍ജികളില്‍, കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2021- മാര്‍ച്ച് 21നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

logo
The Fourth
www.thefourthnews.in