ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ

ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ

ഇരുരാജ്യങ്ങളിൽ നിന്നുമെത്തിച്ച 20 ചീറ്റകളിൽ അഞ്ചെണ്ണവും കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ഉൾപ്പെടെ ഒമ്പതെണ്ണമാണ് നാല് മാസത്തിനിടെ ചത്തത്.

നമീബയില്‍ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ചീറ്റകൾ ചത്തുപോയത് സാധാരണമാണെന്ന് ഇന്ത്യയിലെ നമീബിയ ഹൈ-കമ്മീഷണർ ഗബ്രിയേൽ സിനിംബോ പറഞ്ഞു. ഇന്ത്യയുടെ പരിസ്ഥിതിയുമായി പൂർണ്ണമായും പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിൽ നിന്നുമായി കൊണ്ടുവന്ന 20 ചീറ്റകളിൽ ഒമ്പതെണ്ണം ചത്തതിന് പിന്നാലെയാണ് നമീബിയ ഹൈ-കമ്മീഷണർ വിഷയത്തിൽ പ്രതികരിച്ചത്.

ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ
അഭിമാന പ്രശ്നമാക്കരുത്; ചീറ്റകൾ ചാകുന്നത് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ പരാജയം,മാറ്റി പാർപ്പിച്ചുകൂടെയെന്നും സുപ്രീംകോടതി

പുതിയ ഒരു പരിസ്ഥിതിയിലേക്ക് മൃ​ഗങ്ങളെ പരിചയപ്പെടുത്തുമ്പോൾ, മൃഗങ്ങളുടെ ജീവൻ നഷ്ടമാകുന്നത് അടക്കമുളള വെല്ലുവിളികൾ ഉണ്ടാകാമെന്നും ഇത്തരത്തിലുളള ഏതൊരു പദ്ധതിയും നടപ്പിലാക്കുമ്പോൾ ഇതൊക്കെ അതിന്റെ ഭാഗമാണെന്നും ഗബ്രിയേൽ സിനിംബോ പറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാരിന്റെ വന്യജീവി പുനരവലോകന പരിപാടിയായ 'പ്രോജക്ട് ചീറ്റ പദ്ധതി'യുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് വന്നതിൽ നമീബിയ ഈ സംരംഭത്തിൽ തികച്ചും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ
മഴയും അണുബാധയും വെല്ലുവിളി; കുനോയിലെ ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കം ചെയ്യും

പ്രോജക്ട് ചീറ്റയുടെ ഭാ​ഗമായി 70 വർഷത്തിന് ശേഷമാണ് കഴിഞ്ഞ വർഷം നമീബയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് നമീബയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.

ഈ വർഷം ഫെബ്രുവരി മാസം 18-ാം തിയതി ദക്ഷിണാഫ്രിക്കയിൽ നിന്നും ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ചീറ്റകളെയും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചിരുന്നു. ഇത്തരത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും 20 ചീറ്റകളെയാണ് ആറുമാസത്തിനിടെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. പിന്നാലെ, നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നതും.

ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ
സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു

എന്നാൽ, ഇരുരാജ്യങ്ങളിൽ നിന്നുമെത്തിച്ച 20 ചീറ്റകളിൽ അഞ്ചെണ്ണവും കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ഉൾപ്പെടെ ഒമ്പതെണ്ണമാണ് നാല് മാസത്തിനിടെ ചത്തത്. ഓഗസ്റ്റ് രണ്ടിനാണ് ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. ജൂലൈ 16 ന് പരിസ്ഥിതി മന്ത്രാലയം നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന 20 ചീറ്റകളിൽ അഞ്ചെണ്ണം സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്നും റേഡിയോ കോളര്‍ ചീറ്റകളെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ റേഡിയോകോളര്‍ വഴിയുണ്ടായ സെപ്റ്റിസെമിയയാണ് (രക്തത്തിലെ അണുബാധ) മരണകാരണമെന്നായിരുന്നു ചീറ്റ പദ്ധതിയിലെ ആഫ്രിക്കന്‍ ചീറ്റ വിദഗ്ധനായ അഡ്രിയാന്‍ ടോര്‍ഡിഫ് അഭിപ്രായപ്പെട്ടിരുന്നത്. പിന്നാലെ, റേഡിയോ കോളര്‍ നീക്കം ചെയ്യുകയും ഉണ്ടായി.

ചീറ്റകൾ ചത്തുപോകുന്നത് സാധാരണം; ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയും: ഗബ്രിയേൽ സിനിംബോ
കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്

എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചതാണ് ചീറ്റകളെ പ്രതികൂലമായി ബാധിച്ചതെന്ന റിപ്പോര്‍ട്ടുകളെ വനം പരിസ്ഥിതി മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ചീറ്റ ചത്തുപോയതില്‍ യാതൊരു അസ്വഭാവികതയുമില്ലെന്നുമായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാൽ, കുനോയിലെ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥർ കോളർ ചീറ്റകളിൽ അണുബാധ ഉണ്ടാക്കിയേക്കാം എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ കോളർ നീക്കം ചെയ്തു. കോളര്‍ നീക്കം ചെയ്താലും ചീറ്റകള്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുനോയിലെ ആരോ​ഗ്യ വിദ​ഗ്ദരും നമീബിയയിൽ നിന്നുമുളള വിദ​ഗ്ദരും അടങ്ങുന്ന ഒരു സംഘം ചീറ്റ‌കളുടെ ആരോ​ഗ്യം പതിവായി നിരീക്ഷിക്കുന്നുണ്ട്.

ചീറ്റകള്‍ ചത്തൊടുങ്ങുന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതിയും രം​ഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ​ഗുരുതര വീഴ്‌ചയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രൊജക്റ്റ് ചീറ്റ പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും പറഞ്ഞു.ചില ചീറ്റപ്പുലികളെ മധ്യപ്രദേശിൽ നിന്നും രാജസ്ഥാനിലെ ജവായ് നാഷണൽ പാർക്കിലേക്ക് മാറ്റാമെന്നും കോടതി വാക്കാൽ നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in