വടക്ക്കിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്‌: നരേന്ദ്രമോദി
Rafiq Maqbool

വടക്ക്കിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്‌: നരേന്ദ്രമോദി

മണിപ്പൂർ‌‍ വിഷയത്തിൽ മുൻ പ്രധാനമന്ത്രിമാരായ നെഹ്റുവിനെയും ഇന്ദിരാ​ഗാന്ധിയെയും വിമർശിച്ചു കൊണ്ടാണ് മോദി രം​ഗത്തെത്തിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്വാരസ്യങ്ങളും അസ്ഥിരതയും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കോണ്‍ഗ്രസും അവരുടെ രാഷ്ട്രീയ നയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയിന്മേല്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളോടുളള കോൺ​ഗ്രസിന്റെ മുൻകാല സമീപന രീതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

മുൻ പ്രധാനമന്ത്രിമാരായ നെഹ്റുവിനെയും ഇന്ദിരാ​ഗാന്ധിയെയും വിമർശിച്ചു കൊണ്ടാണ് മോദി രം​ഗത്തെത്തിയത്. രാജ്യത്തിന്റെ തെക്കേയറ്റത്ത് കച്ചൈത്തീവ് എന്ന പ്രദേശം നഷ്ടപ്പെടുത്തിയത് ഇന്ദിരാ​ഗാന്ധിയാണെന്നും ചൈന ആക്രമിച്ചപ്പോൾ നെഹ്റു അസമിനെ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും മോദി വിമര്‍ശിച്ചു. 1974-ൽ പാക്‌ കടലിടുക്കിലെ സമുദ്രാതിർത്തി തര്‍ക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള 'ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാർ' പ്രകാരം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കച്ചത്തീവിനെ ശ്രീലങ്കൻ പ്രദേശമായി വിട്ടുകൊടുത്തതിനെതിരേയായിരുന്നു മോദിയുടെ ഒളിയമ്പ്.

വടക്ക്കിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്‌: നരേന്ദ്രമോദി
'മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്കു പിന്നാലെ'; ഒടുവില്‍ മൗനം ഭഞ്ജിച്ച് പ്രധാനമന്ത്രി

''കോൺ​ഗ്രസിന്റെ ഭരണകാലത്ത്‌ മണിപ്പൂർ അരക്ഷിതമായിരുന്നു. വടക്ക് കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളുടെ ഏക കാരണം കോൺ​ഗ്രസാണ്. മണിപ്പൂരിനെ ഈ നിലയിലേക്ക് ആക്കിയതും കോൺ​ഗ്രസാണ്. ക്കാലവും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ചേർത്ത് പിടിക്കാനാണ് എൻഡിഎ സർക്കാർ ശ്രമിച്ചിട്ടുള്ളത്‌. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അധികം വൈകാതെ വികസനത്തിന്റെ കേന്ദ്ര ബിന്ദുവാകും''- അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ​ഗാന്ധിയുടെ ഭാരത് മാതാവിനെതിരെയുളള പരാമർശം ജനങ്ങളെ വേദനിപ്പിച്ചുവെന്നും അത് മാപ്പ് അർഹിക്കുന്നതല്ലെന്നും പരാമർശിക്കവെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളോടുളള കോൺ​ഗ്രസിന്റെ സമീപനത്തെ വിമർശിച്ചത്.രാജ്യത്തെ മൂന്നായി വെട്ടി മുറിച്ചവരാണ് വരാണ് ഇപ്പോള്‍ ഭാരതാംബയെക്കുറിച്ചു പറയുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

logo
The Fourth
www.thefourthnews.in