'വാജ്‌പേയി വളര്‍ത്തിയ സമ്പദ്‌വ്യവസ്ഥയെ യുപിഎ തളര്‍ത്തി, മോദി പുനര്‍നിര്‍മിക്കുന്നു'; ധവളപത്രത്തിലെ അവകാശവാദങ്ങള്‍

'വാജ്‌പേയി വളര്‍ത്തിയ സമ്പദ്‌വ്യവസ്ഥയെ യുപിഎ തളര്‍ത്തി, മോദി പുനര്‍നിര്‍മിക്കുന്നു'; ധവളപത്രത്തിലെ അവകാശവാദങ്ങള്‍

അമൃത കാലം തുടങ്ങിയിട്ടേയുള്ളുവെന്നും 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും ധവള പത്രത്തില്‍ പരാമര്‍ശിക്കുന്നു.

വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്ന സമ്പദ്‌വ്യവസ്ഥയെ പത്തു വര്‍ഷത്തെ ഭരണകാലംകൊണ്ട് യുപിഎ സര്‍ക്കാര്‍ കുത്തനെ തകര്‍ത്തെറിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. യുപിഎയുടെ പത്തു വര്‍ഷത്തെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നു ലോക്‌സഭയില്‍ വച്ച ധവളപത്രത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കുറ്റപ്പെടുത്തല്‍.

'വാജ്‌പേയി വളര്‍ത്തിയ സമ്പദ്‌വ്യവസ്ഥയെ യുപിഎ തളര്‍ത്തി, മോദി പുനര്‍നിര്‍മിക്കുന്നു'; ധവളപത്രത്തിലെ അവകാശവാദങ്ങള്‍
മോദി ഒബിസിക്കാരനല്ല, ലോകത്തോട് കളവ് പറയുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

1998 മുതല്‍ 2004 വരെ ഭരിച്ച വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളുടെ ഫലമായി രാജ്യം എല്ലാ മേഖലയിലും പുരോഗതിയിലേക്കു കുതിക്കുമ്പോഴാണ് യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നും പിന്നീട് ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെയും നയങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതെന്നും ധവളപത്രത്തില്‍ പറയുന്നു.

'വാജ്‌പേയി വളര്‍ത്തിയ സമ്പദ്‌വ്യവസ്ഥയെ യുപിഎ തളര്‍ത്തി, മോദി പുനര്‍നിര്‍മിക്കുന്നു'; ധവളപത്രത്തിലെ അവകാശവാദങ്ങള്‍
'അനീതിയുടെ പത്ത് വര്‍ഷം'; മോദിയുടെ ധവളപത്രത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ കറുത്തപത്രം

2004-ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എട്ട് ശതമാനത്തിന് മുകളിലായിരുന്നു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക്. വ്യവസായ രംഗത്ത് ഏഴു ശതമാനത്തിലധികവും കാര്‍ഷിക രംഗത്ത് ഒമ്പത് ശതമാനത്തിലധികവും വളര്‍ച്ചാ നിരക്കുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാതെയുള്ള വികലമായ നയങ്ങളും വ്യാപക അഴിമതിയും കാരണം ഈ രംഗം അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തകര്‍ച്ച നേരിടുകയായിരുന്നുവെന്നും ധവളപത്രത്തില്‍ പറയുന്നു.

ഈ തകര്‍ച്ചയില്‍ നിന്നു സമ്പദ്‌രംഗത്തെ കരകയറ്റുന്നതിനുള്ള ശ്രമങ്ങളാണ് 2014-ല്‍ അധികാരമേറ്റതിനു ശേഷം ഇതുവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിപ്പോന്നതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 2014-ന് മുമ്പുള്ള കുടിശികളുടെ മുതലും പലിശയുമായി മാത്രം 1.93 ലക്ഷം കോടിയാണ് മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്ത് അടച്ചുതീര്‍ത്തതെന്നും ശേഷിക്കുന്ന ബാധ്യതകള്‍ക്കും അതിന്റെ പലിശയ്ക്കുമായി 1.02 ലക്ഷം കോടി മാറ്റിവച്ചിട്ടുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

''യുപിഎ സര്‍ക്കാരിന്റെ കാലത്തെ പണപ്പെരുപ്പം ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ ഉത്തരവാദിത്തമുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ തന്ത്രപരമായി പരിഹരിച്ചു. സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമായി പുനസ്ഥാപിച്ച കാരണം കോവിഡ്, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടങ്ങി ലോകം നേരിട്ട ആഗോള പ്രശ്‌നങ്ങള്‍ക്കിടയിലും രൂപയുടെ മൂല്യം കാക്കാനായെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നുവെന്നും എന്നാല്‍ ഇന്ന്‌ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും (എഫ്ഡിഐ) മോദി സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടങ്ങള്‍ അക്കമിട്ടുപറയുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ധവളപത്രം. അമൃതകാലം തുടങ്ങിയിട്ടേയുള്ളുവെന്നും 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും ധവള പത്രത്തില്‍ പരാമര്‍ശിക്കുന്നു. ഇതില്‍ പറയുന്നു. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിരവധി ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായെന്നും ഇതില്‍ അവകാശപ്പെടുന്നുണ്ട്. 59 പേജുള്ള ധവള പത്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കൂട്ടിച്ചേര്‍ത്തു.

യുപിഎ കാലത്തെ 2ജി അഴിമതി, കോള്‍ഗേറ്റ് അഴിമതികള്‍, വിദേശ നാണയ പ്രതിസന്ധി, നയപരമായ തളര്‍ച്ച തുടങ്ങിയവയെയും ധവള പത്രത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്. അന്ന് വിദേശ നാണയ പ്രതിസന്ധിയുണ്ടായെങ്കില്‍ ഇന്ന് 62000 കോടി അമേരിക്കന്‍ ഡോളര്‍ വിദേശ നാണയ ശേഖരം ഇന്ത്യക്കുണ്ടെന്നാണ് അവകാശവാദം. ഇപ്പോള്‍ ഇന്ത്യയില്‍ 5ജി സേവനമുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നുണ്ട്. ഭരണത്തിലെത്തുന്നതിന് മുമ്പ് ഇരട്ട അക്ക പണപ്പെരുപ്പമായിരുന്നുവെന്നും ഇപ്പോള്‍ പണപ്പെരും അഞ്ച് ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in