മോദി ഒബിസിക്കാരനല്ല, ലോകത്തോട് കളവ് പറയുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മോദി ഒബിസിക്കാരനല്ല, ലോകത്തോട് കളവ് പറയുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ജാതീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനെതിരെ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാത്തില്‍പ്പെട്ടയാളല്ലെന്നും അദ്ദേഹം ലോകത്തോട് കളവ് പറയുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനറല്‍ വിഭാഗത്തില്‍ ജനിച്ച മോദി ഒരിക്കലും ജാതി സെന്‍സസ് നടത്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഒഡീഷയിലെ ബെല്‍ഫറില്‍ നടത്തിയ റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഗുജറാത്തിലെ 'തേലി' സമുദായത്തില്‍ നിന്നുള്ളയാളാണ് മോദിയെന്നും 2000-ല്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ ഈ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും പറഞ്ഞ രാഹുല്‍ പിന്നീട് പ്രധാനമന്ത്രി 'മോദ് ഗാഞ്ചി' സമുദായത്തില്‍ നിന്നുള്ളയാളാണെന്നു പിന്നീട്‌ തിരുത്തിപ്പറയുകയും ചെയ്തു.

മോദി ഒബിസിക്കാരനല്ല, ലോകത്തോട് കളവ് പറയുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
'അനീതിയുടെ പത്ത് വര്‍ഷം'; മോദിയുടെ ധവളപത്രത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ കറുത്തപത്രം

''പ്രധാനമന്ത്രി ഒബിസി വിഭാഗത്തില്‍ ജനിച്ചതല്ലെന്ന് പറയാന്‍ എനിക്ക് ജനന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അദ്ദേഹം ഇതുവരെ ഒരു ഒബിസിക്കാരെയും കെട്ടിപിടിച്ചിട്ടില്ല, ചേര്‍ത്തുപിടിച്ചിട്ടില്ല, അദ്ദേഹം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഹസ്ത ദാനം നല്‍കിയിട്ടില്ല. അദാനിയുടെ കൈകള്‍ മാത്രമേ അദ്ദേഹം ചേര്‍ത്തുപിടിച്ചിട്ടുള്ളു. നിങ്ങളുടെ പ്രധാനമന്ത്രി ഒബിസിയില്‍ അല്ല ജനിച്ചത്. അദ്ദേഹം ജനറല്‍ വിഭാഗത്തിലാണ് ജനിച്ചത്. ഒബിസിയിലാണ് ജനിച്ചതെന്ന് പറഞ്ഞ് അദ്ദേഹം ലോകത്തോട് കളവ് പറയുകയാണ്'', രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യ സഖ്യം ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തുമ്പോള്‍ തന്നെ കോണ്‍ഗ്രസിന് മാത്രമേ ജാതി സെന്‍സസ് നടത്താന്‍ സാധിക്കുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ''ജാതി സെന്‍സസിനെക്കുറിച്ചും സാമൂഹ്യ നീതിയെക്കുറിച്ചും ഞാന്‍ സംസാരിച്ചപ്പോള്‍ രാജ്യത്ത് പാവങ്ങള്‍, പണക്കാര്‍ എന്നീ വിഭാഗങ്ങളെയുള്ളുവെന്ന് മോദി പ്രസംഗിച്ചു. രണ്ട് ജാതി മാത്രമേ രാജ്യത്തുള്ളുവെങ്കില്‍ നിങ്ങള്‍ ഏത് ജാതിയില്‍ ഉള്‍പ്പടും. ഒരോ ദിവസവും പുതിയ സ്യൂട്ട് ധരിക്കുന്നതിനാല്‍ നിങ്ങള്‍ (മോദി) പാവങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടില്ല. രാജ്യത്ത് രണ്ട് ജാതി മാത്രമേയുള്ളുവെങ്കില്‍ താന്‍ ഒബിസിയാണെന്ന് താങ്കള്‍ക്ക് എങ്ങനെ പറയാനാകും'', രാഹുല്‍ ചോദിച്ചു.

മോദി ഒബിസിക്കാരനല്ല, ലോകത്തോട് കളവ് പറയുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തി ബിജെപി; ആർ എൽ ഡി, അകാലിദൾ എന്നിവരുമായി ചർച്ച സജീവം

രാജ്യത്ത് എട്ട് ശതമാനം ഗോത്ര സമൂഹവും 15 ശതമാനം ദളിത് സമൂഹവും 50-55 ശതമാനം ഒബിസി വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജാതീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനെതിരെ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in