'ഒരു ജില്ല ഒരു സേന'; മണിപ്പൂരില്‍ ക്രമസമാധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം പരിഗണനയില്‍

'ഒരു ജില്ല ഒരു സേന'; മണിപ്പൂരില്‍ ക്രമസമാധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം പരിഗണനയില്‍

ഒരു ജില്ലയിലെ ക്രമസമാധാനത്തിനും ഏകോപനത്തിനുമായി ഒരു അര്‍ധസൈനിക വിഭാഗത്തിന് ആകും ഉത്തരവാദിത്തം നൽകുക

മണിപ്പൂരില്‍ ക്രമസമാധന പാലനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം. ഓരോ ജില്ലയുടെയും ക്രമസമാധാനത്തിന്റെ മേല്‍നോട്ടം ഓരോ അര്‍ധസൈനിക വിഭാഗത്തിന് നല്‍കുന്നത് പരിഗണനയിൽ. മെയ് 3 മുതല്‍ സംസ്ഥാനത്ത് തുടങ്ങിയ വംശീയ കലാപം ഇതുവരെ അടങ്ങാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഒരു ജില്ലയ്ക്ക് ഒരു സേന എന്നീ രീതിയിലാണ് ഇപ്പോള്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഒരു ജില്ലയിലെ ക്രമസമാധാനത്തിനും ഏകോപനത്തിനുമായി ഒരു അര്‍ധസൈനിക വിഭാഗത്തിനാണ് ഉത്തരവാദിത്തം നല്‍കുക. സമാധാനം ഉറപ്പാക്കുക സേനകള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത കുറയ്ക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

സിആര്‍പിഎഫില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുള്ളതിനാല്‍ ഒന്നിലധികം ജില്ലകളില്‍ അവരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

'ഒരു ജില്ല ഒരു സേന'; മണിപ്പൂരില്‍ ക്രമസമാധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം പരിഗണനയില്‍
മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്

സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സേനയെ ഒരു ജില്ല ഒരു സേന എന്നീ ക്രമീകരണത്തിനായി സംസ്ഥാനത്തുടനീളം വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ജില്ലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഇത് സഹായിക്കുമെന്നും ജില്ലയില്‍ സംഭവിക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം സേനയ്ക്ക് ആയിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിആര്‍പിഎഫില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുള്ളതിനാല്‍ ഒന്നിലധികം ജില്ലകളില്‍ അവരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അര്‍ധസൈനിക വിഭാഗങ്ങളെല്ലാം സംസ്ഥാന പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഉടനെ നടപ്പാകുമെന്നാണ് കരുതുന്നത്.

ഓരോ ജില്ലയിലും നിലവിലുള്ള സേനകളുടെ ഓഫീസുകളുടെയോ ക്യാമ്പുകളുടെയോ അടിസ്ഥാനത്തിലായിരിക്കും സേനയെ വിന്യസിക്കുക

നിലവില്‍ വിവിധ അര്‍ധസൈനിക വിഭാഗങ്ങളെ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മെയ്തികളും കുംകികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 175 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അര്‍ധസൈനിക സേനകളായ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവ നിലവില്‍ അസം റൈഫിള്‍സുമായും സംസ്ഥാനത്തെ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ ജില്ലയിലും നിലവിലുള്ള സേനകളുടെ ഓഫീസുകളുടെയോ ക്യാമ്പുകളുടെയോ അടിസ്ഥാനത്തിലായിരിക്കും സേനയെ വിന്യസിക്കുക. സംസ്ഥാനത്താകെ 16 ജില്ലകളാണുള്ളത്. അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സാന്നിധ്യം സംസ്ഥാനത്തുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in