പാര്‍ലമെന്റ് ഉദ്ഘാടനം: ബഹിഷ്‌കരണം പ്രഖ്യാപിച്ച് തൃണമൂലും സിപിഐയും; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടെന്ന് സൂചന

പാര്‍ലമെന്റ് ഉദ്ഘാടനം: ബഹിഷ്‌കരണം പ്രഖ്യാപിച്ച് തൃണമൂലും സിപിഐയും; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടെന്ന് സൂചന

പാര്‍ലമെന്റ് മന്ദിരത്തിന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നതിലൂടെ രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത് എന്ന് ആരോപിച്ചാണ് ബഹിഷ്‌കരണത്തിനുള്ള നീക്കം നടത്തുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നതിലൂടെ രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത് എന്ന് ആരോപിച്ചാണ് ബഹിഷ്‌കരണത്തിനുള്ള നീക്കം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിനായി വിഡി സവര്‍ക്കറുടെ ജന്മദിനം തിരഞ്ഞെടുത്തതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് നിലവില്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് ഉദ്ഘാടനത്തെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിലും ചടങ്ങുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്റ് ഒരു പുതിയ കെട്ടിടം മാത്രമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ഓര്‍മിപ്പിച്ചായിരുന്നു ടിഎംസി നേതാവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. പാരമ്പര്യങ്ങളും മൂല്യങ്ങളും ആചാരങ്ങളും നിയമങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ഒരു സ്ഥാപനമാണ് പാര്‍ലമെന്റ് എന്നും അത് പ്രധാനമന്ത്രിക്ക് മനസിലാകില്ലെന്നും അദ്ദേഹം, ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റിന്റെ ഉദ്ഘാടനമെന്നത് ഞാന്‍, ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയാണ്. അതിനാല്‍ ഉദ്ഘാടനത്തിനായി ദിവസങ്ങള്‍ എണ്ണിയിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അറിയിച്ചു.

പാര്‍ലമെന്റ് ഉദ്ഘാടനം: ബഹിഷ്‌കരണം പ്രഖ്യാപിച്ച് തൃണമൂലും സിപിഐയും; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടെന്ന് സൂചന
മോദിയല്ല, ദ്രൗപദി മുര്‍മുവാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണക്കത്തിന്റെ സോഫ്റ്റ് കോപ്പികള്‍ എംപിമാര്‍ക്കു ലഭിച്ച് തുടങ്ങിയതോടെയാണ് വിഷയത്തില്‍ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാന്‍ ആരംഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ഒഴിവാക്കണമെന്നാണ് പൊതു വികാരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ചയുണ്ടാകുമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പാര്‍ലമെന്റ് ഉദ്ഘാടനത്തെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിലും ചടങ്ങുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്രമോദി സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ നടത്തുമെന്നാണ് ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്തിലും വ്യക്തമാക്കുന്നതെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചത്. ഉദ്‌ഘാടനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ വിമർശനവുമായി പ്രതിപക്ഷവും ബഹിഷ്കരണ ക്യാമ്പയിനുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു. പാർലമെന്റ് മന്ദിരം ഭരണഘടനാപരമായി പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘടനം ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ സ​ർ​വാ​വ​കാ​ശി പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല. രാ​ജ്യ​മെ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല. ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​ക്കുള്ളത്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഏ​ക നേ​താ​വും പ്ര​തി​നി​ധി​യും താ​നാ​ണെ​ന്ന മ​ട്ടി​ലാ​ണ്​ നരേ​ന്ദ്ര മോ​ദി പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആരോപിച്ചു.

എന്നാല്‍, ,ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ നിലപാട്.

ഇക്കഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചത്.

1200 കോടിയോളം ചെലവിട്ട് നിര്‍മ്മിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അവസാനവട്ട ജോലികള്‍ നടന്നുവരികയാണ്. നാല് നിലക്കെട്ടിടത്തിൽ 1200-ലധികം എംപിമാർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. .

logo
The Fourth
www.thefourthnews.in