'ഖസ്വ ഇ ഹിന്ദ്' പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ മിന്നല്‍ റെയ്ഡ്‌

'ഖസ്വ ഇ ഹിന്ദ്' പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ മിന്നല്‍ റെയ്ഡ്‌

ബീഹാറിലെ ദർഭം​ഗയിലെ അഞ്ചു പ്രദേശത്തും പട്നയിലെ രണ്ട് സ്ഥലങ്ങളിലും ​ഗുജറാത്തിലെ സൂറത്തിലുമായിരുന്നു പരിശോധന

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനയായ 'ഖസ്വ ഇ ഹിന്ദ്' ഇന്ത്യയില്‍ വേരൂന്നുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍ റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ബീഹാർ, ​ഗുജറാത്ത് , ഉത്തർപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഇന്ന് ഒരേസമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. ബീഹാറിലെ ദർഭം​ഗയിലെ അഞ്ചു പ്രദേശത്തും പട്നയിലെ രണ്ട് സ്ഥലങ്ങളിലും ​ഗുജറാത്തിലെ സൂറത്തിലുമായിരുന്നു പരിശോധന. മൊബൈൽ ഫോൺ, മെമ്മറി കാർഡ് സിം കാർഡ് എന്നീ ‍ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തതായി എൻ ഐ എ അറിയിച്ചു.

സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് പട്‌ന സ്വദേശി താഹിര്‍ എന്ന മർഹൂബ് അഹമ്മദ് ഡാനിഷിനെ കഴിഞ്ഞ വർഷം ജൂലൈ 14 ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഖസ്വ ഇ ഹിന്ദ്' മൊഡൂള്‍ കേസുകളെ കുറിച്ച് പുറം ലോകം അറിയുന്നത്. കഴിഞ്ഞ വർഷം ജൂലൈ 22 നാണ് കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുത്തത്.

'ഖസ്വ ഇ ഹിന്ദ്' പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ മിന്നല്‍ റെയ്ഡ്‌
പ്രവീണ്‍ നെട്ടാരു കൊലപാതകം: കര്‍ണാടകയില്‍ എന്‍ഐഎ റെയ്ഡ്

നിയമ വിരു​ദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ ഈ വർഷം തുടക്കത്തിലാണ് മർഹൂബ് അഹമ്മദിനെതിരെ കുറ്റം പത്രം സമർപ്പിച്ചത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖസ്വ ഇ ഹിന്ദ് സംഘടനയില്‍ മർഹൂബ് അം​ഗമാണെന്നും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നുമായിരുന്നു എൻ ഐ എയുടെ വിശദീകരണം.

'ഖസ്വ ഇ ഹിന്ദ്' പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ മിന്നല്‍ റെയ്ഡ്‌
കണ്ണൂർ ട്രെയിൻ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം; വിവരങ്ങൾ തേടി എൻഐഎ

പാകിസ്താൻ പൗരനായ സെയ്ൻ സൃഷ്ടിച്ച് 'ഖസ്വ ഇ ഹിന്ദ് ' എന്ന വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലെ അം​ഗമായിരുന്നു മർഹൂബെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യ, പാകിസ്താൻ ,യെമൻ എന്നീ രാജ്യങ്ങളിലെ യുവാക്കളെ ഇയാൾ ​​​ഈ വാട്ട്സ് അപ്പ് ​ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. 'രാജ്യത്ത് സ്ലീപ്പർ സെല്ലുകൾ' സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമാണിതെന്നായിരുന്നു എൻ ഐ എയുടെ വിലയിരുത്തൽ. ഇതിനു പുറമേ ടെല​​ഗ്രാം മെസ്സജ്ജർ എന്നീ സന്ദേശ ആപ്പുകളിലും ഇത്തരത്തിൽ അയാൾ ​ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ ബം​ഗ്ലാദേശിലെ പൗരൻമാരെ ഉൾപ്പെടുത്തിയിട്ടുണ്ടന്നും എൻ ഐ എ കണ്ടെത്തി.

logo
The Fourth
www.thefourthnews.in