നിതീഷ് കുമാര്‍, തേജസ്വി യാദവ്
നിതീഷ് കുമാര്‍, തേജസ്വി യാദവ്

ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ എട്ടാംതവണയും നിതീഷ്; ആഭ്യന്തരം ആവശ്യപ്പെട്ട് ആര്‍ജെഡി, സത്യപ്രതിജ്ഞ ഇന്ന്

നാല് മന്ത്രിസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുതിയ മഹാസഖ്യ സര്‍ക്കാരാണ് ഇന്ന് അധികാരത്തിലേറുന്നത്. ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. ഇത് എട്ടാംതവണയാണ് നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

നിതീഷ് കുമാര്‍, തേജസ്വി യാദവ്
നിതീഷിന്റെ തിരിഞ്ഞുനടത്തം; ലക്ഷ്യം പ്രധാനമന്ത്രി പദം?

ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാറിന്റെ കൈവശമുള്ള ആഭ്യന്തര മന്ത്രിസ്ഥാനവും വേണമെന്ന നിലപാടാണ് ആര്‍ജെഡിക്ക്. നിയമസഭാ സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡി പ്രതീക്ഷിക്കുന്നുണ്ട്.

നാല് മന്ത്രിസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 2015ല്‍ അധികാരത്തിലിരിക്കെ 27 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനമാണ് നല്‍കിയത്. ആറ് എംഎല്‍എമാര്‍ക്ക് ഒരു കാബിനറ്റ് പദവി എങ്കിലും നല്‍കിയാല്‍ വഴങ്ങാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജാതി സമവാക്യം ഉറപ്പാക്കിയാകും കോണ്‍ഗ്രസ് മന്ത്രിസ്ഥാനം വീതിക്കുക. നേരത്തെ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. തേജസ്വി യാദവ് ഇത് ശക്തമായി എതിര്‍ത്തതോടെ കോണ്‍ഗ്രസ് പിന്മാറി.

നിതീഷ് കുമാര്‍, തേജസ്വി യാദവ്
ഇഫ്താര്‍ വിരുന്നില്‍ തുടങ്ങി ജാതി സെന്‍സസ് വരെ; നിതീഷ് കുമാറിന്റെ ചുവട് മാറ്റത്തിന്റെ സൂചകങ്ങള്‍

243 അംഗ നിയമസഭയില്‍ 45 അംഗങ്ങളാണ് ജെഡിയുവിനുള്ളത്. പുതിയ സര്‍ക്കാറിന് 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏഴ് പാര്‍ട്ടികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in